കോട്ടയം: കേരളാ കോൺഗ്രസ് നേതാവ് കെ ഫ്രാൻസീസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ തിങ്ങി നിറഞ്ഞ മാധ്യമപ്രവർത്തകരുടേയും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ചെയർമാൻ പരേതനായ കെ എം ജോർജിൻ്റെ മകനാണ് അറുപത്തെട്ടുകാരനായ ഫ്രാൻസീസ് ജോർജ്. രണ്ടു തവണയായി പത്തു വർഷം ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായിരുന്ന Read More…
കോട്ടയം: ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ പോലുള്ളവ ഉദ്പാദിപ്പിക്കാനുള്ള റൂകോ(റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും. റൂകോ പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എ.സി. യോഗം തീരുമാനിച്ചു. പലയിടങ്ങളിലും ബേക്കറികളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണ ശേഖരിച്ചുവരുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത സ്കൂളുകളിലെ Read More…
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ Read More…