ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക് ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം Read More…
ഈ വരുന്ന മാർച്ച് ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഖ്യമേറിയ 11കിലോമീറ്റർ ദൂരം ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷിന്റെയും രാഖിയുടെയും ഏകമകളായ സൂര്യഗായത്രി എസ്. വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി നീന്തലിൽ മാത്രമല്ല നൃത്തത്തിലും,ചിത്രരചനയിലും ,പാട്ടിലും, കരാത്തയിലുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വൈക്കത്തുനിന്നും Read More…
കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 24-മത് വാർഷികം അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവ്വഹിച്ചു. ഗ്രേഡ് ബെൽറ്റ് സമർപ്പണവും സർട്ടിഫിക്കറ്റ് സമർപ്പണം ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു നിർവഹിച്ചു. ചടങ്ങിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.