അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ളീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റൻറ് കൗൺസിലർ ഡോ.ആൻസി മാത്യു നിർവഹിച്ചു.
സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ ,പ്രതിവിധി എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറിൽ അവർ ക്ലാസ് നയിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ദക്ഷ കോഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.





