kottayam

ഗാന്ധിജിയുടെ ആത്മകഥയുടെ നൂറാം വാർഷികം: ദർശനയിൽ പുസ്തക പാരായണം നാളെ തുടങ്ങും

കോട്ടയം: മഹാത്മാ ഗാന്ധിയുടെ വിശ്വപ്രസിദ്ധമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രം പുസ്തക പാരായണം സംഘടിപ്പിക്കുന്നു.

2025 നവംബർ 25 മുതൽ 29 വരെ (ചൊവ്വ മുതൽ ശനി വരെ) രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിക്കും.

ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം. പി. മത്തായി സന്ദേശം നൽകും. 5 ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗ്രന്ഥം വിവിധ സംഘടനകളും വ്യക്തികളും ചേർന്നു അഞ്ചുദിവസങ്ങളിലായി വായിച്ചു തീർക്കും. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചുള്ള ചർച്ചകളും വായനയും പരിപാടിയുടെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *