കോട്ടയം: വികസനത്തിൻ്റെ അളവുകോൽ സാമ്പത്തികം മാത്രമല്ല സാമൂഹിക വികസനം കൂടിയാണെന്നും, നിലനിൽക്കുന്ന വികസനം വർത്തമാന കാലഘട്ടത്തിൻ്റെ അനിവാര്യതയാണന്നും മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പാ പറഞ്ഞു.
മാർത്തോമ്മ സഭാ വികസനദർശനം ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോവുമെന്ന് എപ്പിസ്കോപ്പാ തുടർന്നു. മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം – കൊച്ചി ഭദ്രാസന തല പ്രവർത്തക സംഗമം മാങ്ങാനം മോചന ഹാളിൽ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ തീമെഥെയോസ്.
ഭദ്രാസന വികസന സംഘം വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ജനറാൾ റവ ഡോ സാംസൺ എം ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ അലക്സ് ഏബ്രഹാം വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറാർ കോരാ കുര്യൻ, കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയി, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു ഏബ്രഹാം വെണ്ണിക്കുളം, പി കെ തോമസ്, റവ ജോർജ്ജ് എം കുരുവിള, റവ ഷോജി വർഗീസ്, റവ സജു ശാമുവേൽ, രാജു തോട്ടുങ്കൽ, അജേഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
വികസന സംഘം മുൻ ഡയറക്ട്രർ റവ ഡോ കെ സോളമൻ “സഭയുംസഭയും മാനവിക വികസനവും “, വേൾഡ് വിഷൻ മുൻ സെക്രട്ടറി റെന്നി കെ ജേക്കബ്ബ് “ഇടവക ഒരു സാക്ഷ്യ സമൂഹം വികസനം പ്രാദേശിക തലങ്ങളിൽ ” എന്നി വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.





