അരുവിത്തുറ സെന്റ്.ജോർജ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്തംബര്‍ മാസം 3-ാം തീയതിക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 7-ാം തീയതി (വെള്ളിയാഴ്ച്ച) രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോഗം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188952784.
അരുവിത്തുറ: ലയൺസ് ക്ലബ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരിസ് ദേവാലയത്തിലെ അർഹരായ 20 പേർക്ക് ആണ് കുട നൽകിയത്. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായാണ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ കോരിച്ചൊരിയുന്ന മഴയിൽ മറയായ് കുടയേകിയത്. സ്ഥാപനത്തിന് വേണ്ടി ഇടവക വികാരി ഫാ.കുര്യൻ തടത്തിൽ,മിഷൻ ലീഗ് പ്രസിഡൻ്റ് സച്ചിൻ കുര്യാക്കോസ് എസ് എം വൈ എം പ്രസിഡൻ്റ് നിവിൻ കുരിശിങ്കൽപറമ്പിൽ എന്നിവർ കുടകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, Read More…