വേലനിലം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, സെക്രട്ടറി കെ പി നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ ചപ്പാത്തിൽ നൽകിയ സ്വീകരണത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ഷമീർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗം അൻസൽന സക്കീർ Read More…
പൂവരണി : വിശ്വാസപരിശീലന രംഗത്ത് പൂവരണി എസ് എച്ച് സൺഡേസ്കൂൾ അധ്യാപിക ജിലു ജിജി ചുക്കനാനിക്കൽ നടത്തുന്ന വേറിട്ട വഴികളിലൂടെയുള്ള ക്ലാസ്സുകൾ ശ്രദ്ധേയമാകുന്നു. ജിലു തനിയെ വരച്ച് ഡിസൈൻ ചെയ്ത ഒറ്റ ക്യാൻവാസിൽ ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തിയിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന വിവരണം വളരെ ആകർഷകമായി അവതരിപ്പിച്ചു. ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെയുള്ള സൃഷ്ടികൾ എല്ലാം വളരെ കൗതുകകരമായി ഇത് ഉപയോഗിച്ച് പ്രദർശിപ്പിച്ചു. കൂടാതെ ഏഴാം ദിവസത്തെ വിശ്രമത്തിന് ശേഷം ഏദൻ തോട്ടം Read More…
മുരിക്കും വയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽസ്കൂളിൽ വൈബ് ഓണം 2k25 എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ പിടിഎ യുടെ അഭിമുഖത്തിൽ നടത്തുകയുണ്ടായി. യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി & വിഎച്ച്എസ്ഇ എന്നീ ഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും, അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, മെഗാ തിരുവാതിര, വടംവലി എന്നിവ നടത്തപ്പെടുകയുണ്ടായി. തുടർന്ന് ആയിരം പേർക്ക് ഓണസദ്യ നൽകുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെടി സനിൽ,എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി ,എം പിടിഎ Read More…