കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ദുർ ഭരണത്തിനെതിരെ, കേരളത്തിലെ സ്ത്രീകളെ സംഘടിപ്പിച്ചു ശക്തമായ ജനവികാരം ഉയർത്തികൊണ്ടു, കേരള പ്രേദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെബി മെത്തേർ M P, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ, മഹിളാ സാഹസ് യാത്ര നടത്തുകയാണ്.
ഈ യാത്രയുടെ ഭാഗമായി മഹിളാ കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഷൈനി ബേബി വടക്കേൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി, ഐ. കെ. രാജു, ബെറ്റി ടോജോ, ജോർജ് ജേക്കബ്, രാജമ്മ ഗോപിനാഥ്, ഓമന ഗോപാലൻ, സുനിത അനിൽ, മേരി തോമസ്, റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, M C വർക്കിഎന്നിവർ
പ്രസംഗിച്ചു.
പരിപാടികൾക്ക് ബീന ബെന്നി, മായ സജി കൊട്ടാരം, മേരി മുതലക്കുഴി, സൗമ്യ സജി,നീതു അനീഷ്, സിന്ധു സോമൻ, ബെറ്റി ബാബു, മഞ്ജു മാങ്കുഴിക്കുന്ന്, ആര്യ മോൾ ബൈജു, പെണ്ണമ്മ കിഴക്കേൽ തുടങ്ങിയവർ
നേതൃത്വം നൽകി.