മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ജൂൺ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. വിലവർധനവുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ Read More…
PWD അധികൃതരുടെ കെടുകാര്യസ്ഥത മൂലം കൊല്ലപള്ളി – മേലുകാവ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഇതിൽ പ്രിതിഷേധിച്ച് കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ Read More…