കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 20 വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.ഫോൺ 9188959698, 04829-283460.
തലനാട് കുടുംബാരോഗ്യേകന്ദ്രത്തിൽ ആരംഭിക്കുന്ന ലാബിൽ ദിവസവേതന നിരക്കിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 2025 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത: വി.എച്ച്.എസ്.സി.(എം.എൽ.ടി) അല്ലെങ്കിൽ പ്ലസ്ടു സയൻസ്/തത്തുല്യയോഗ്യത, ഡിപ്ലോമ ഇൻ പാരാമെഡിക്കൽ ലബോറട്ടറി ടെക്നോളജി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യരായവർ നവംബർ 12ന് വൈകിട്ട് നാലിനകം അപേക്ഷ നേരിട്ടോ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം, തലനാട്, പിൻ: 686580 എന്ന വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 9446809362.
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി. പ്രവൃത്തി പരിചയം അഭികാമ്യം. അയ്മനം പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തില്‍വെച്ച് നടത്തും. വിശദവിവരത്തിന് ഫോണ്‍: 9497440257.