തിടനാട്: കുടുംബശ്രീ മുൻ സി ഡി എസ് ചെയർപേഴ്സനും നിലവിൽ കുടുംബശ്രീ നാഷണൽ റിസോർസ് പേഴ്സനും ആയ ശ്രീമതി ബിന്ദു സനോജ് ബി ജെ പി യിൽ ചേർന്നു. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ഷാൾ അണിയിച്ചു ബിന്ദു സനോജ്ജിന്നെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് എൻ സി മോഹൻദാസ്, ജില്ലാ സെക്റട്ടറി ടോമി ഈറ്റത്തൊട്ട്,മണ്ഡലം ജനറൽ സെകട്ടറി ശ്രീകാന്ത് എം എസ്, Read More…
തിടനാട്: ചേന്നാട് സെന്റ് മരിയ ഗൊരേത്തി സ്കൂളിൽ 9 ആം ക്ലാസ്സ് വിദ്യാർഥിയെ കാണാതായതായി പരാതി.പൂഞ്ഞാർ തെക്കേക്കര വെട്ടിക്കുളം കിഴക്കേൽ ജോസിന്റെ മകൻ പതിനാലുകാരനായ ജിതുമോനെയാണ് കാണാതായത്. ഇന്ന് (17/01/2025) വൈകിട്ട് 3.45 മണിയോട് കൂടി സ്കൂളിൽ നിന്നും വന്നിട്ട് വീട്ടിൽ നിന്നും 3000 രൂപയും എടുത്തു അഞ്ച് മണിയോടെ വീട്ടിൽ നിന്നും പോയിട്ട് തിരികെ വരാതെ കാണാതായി എന്നാണ് തിടനാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ തിടനാട് പോലീസ് Read More…
തിടനാട്: സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും 14 ലക്ഷം രൂപ അനുവദിച്ച് തിടനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചാണകക്കുളം,മൈലാടി, ചേറ്റുതോട് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന മണ്ണ്,ജല സംരക്ഷണ പ്രവർത്തിയായ വാട്ടർ ഷെഡ് പദ്ധതിയുടെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, പ്രളയം തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായകരമായതും, കൃഷി ഭൂമികളിലെ മണ്ണും, ജലവും സംരക്ഷിക്കുന്നതിന് ഉപകരിക്കുന്നതുമായ കല്ല് കയ്യാല നിർമ്മാണം, അരുവികളുടെയും, നീരുറവകളുടെയും തീര സംരക്ഷണ പ്രവർത്തികൾ, മഴക്കുഴികൾ തുടങ്ങിയവയുടെ Read More…