തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയിൽ വെച്ചാണ് കാർ കത്തി നശിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.റോഡിൽ നിന്നും മാറ്റി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.
കീഴമ്പാറ: കീഴമ്പാറ പി എം പി ബേക്കറിക്ക് സമീപം ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് 8.15 ഓടെയാണ് അപകടം നടന്നത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ച പൈക കുമ്പാനി സ്വദേശി ഇമ്മാനുവൽ (22) അമ്പാറ ചുങ്കപ്പുര പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.
മുണ്ടക്കയം ദേശീയ പാതയിൽ 35-ാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.