aruvithura

വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്സ്

അരുവിത്തുറ : വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ ഏ എസ്സ് പറഞ്ഞു മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾകൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജിൽ നിന്നും ക്യാമ്പസ് പ്ലെയ്സ്മെൻ്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *