പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗത്തിൽ പ്രവർത്തിക്കുന്ന ഗുരുകുലം കുടുംബയൂണിറ്റ് പാതാമ്പുഴയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി.
ഗുരുകുലം കൂടുംബയൂണിറ്റ് ചെയർമാൻ വിജയൻ പായിക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ സെക്രട്ടറി ബിനു കെ കെ കിഴക്കേ മാറാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് രാജു കോട്ടക്കുന്നേൽ സമ്മാനദാനം നിർവഹിച്ചു.
യോഗത്തിൽ വനിതാ സംഘം കേന്ദ്ര കമ്മറ്റിയംഗം സ്മിതാ ഷാജി പാറയിൽ ശാഖ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിജു പാറടിയിൽ, ശശി പുന്നോലിൽ, രാജി ശശി കുന്നേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ഗുരുകുലം കുടുംബയൂണിറ്റ് കൺവീനർ പ്രീത രാജു കോട്ടുക്കുന്നേൽ സ്വാഗതവും വൈസ് ചെയർമാൻ സിന്ധു ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.