വാഗമൺ: വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണു പരുക്കേറ്റ ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30 യോടെയൊണ് സംഭവം.
രാമപുരം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് പാലാ സ്വദേശി പ്രഭാദ് എസ് ഭാസിന് ( 18 ) പരുക്കേറ്റു. ഇന്ന് പുലർച്ചെ കുമ്മണ്ണൂർ ഭാഗത്തായിരുന്നു അപകടം. കുമ്മണ്ണൂർ ഭാഗത്ത് ഉണ്ടായ മറ്റൊരു അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കുമ്മണ്ണൂർ സ്വദേശികളായ ഫെലിക്സ് ജോർജ് ( 53 ) ഹാരിസ് ജോസ് ഫെലിക്സ് ( 23 ) എന്നിവർക്ക് Read More…
പാലാ : മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരു ണാന്ത്യം. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തിൽ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു അമലിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.