തീക്കോയി: തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സംഭാവനയായി സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിനായി ധനസഹായം നൽകി.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ദാമോദരൻ കെയുടെ അധ്യക്ഷതയിൽ ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവൻ റോയി തോമസ് കടപ്ലാക്കൽ നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ പി റ്റി എ പ്രസിഡന്റ് അഭിലാഷ് കെ റ്റി, പി റ്റി എ വൈസ് പ്രസിഡന്റ് ഷംനാസ് പി എച്ച്, മുൻ അധ്യാപിക ടെസ്സി റോയി, അധ്യാപകരായ അഞ്ചു, ദീപാ, അഞ്ചു, ലയൺസ് പ്രസിഡന്റ് മനോജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ലയൺ മെമ്പർമാരായ മനേഷ് കല്ലറക്കൽ, റ്റിറ്റോ തെക്കേൽ, സുകുമാരൻ പുതിയകുന്നേൽ, സ്റ്റാൻലി തട്ടാംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.