അമ്പാറനിരപ്പേൽ : കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (94) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച (14-09 -2024) 10 മണിക്ക് മകൻ തോമസുകുട്ടിയുടെ വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിൽ.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൂഞ്ഞാർ : കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ് (കൊച്ചേപ്പ് – 75) നിര്യാതനായി. സംസ്ക്കാരo ഇന്ന് 9.30 വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെ: മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: മേരി ജോസഫ് തിടനാട് ഒട്ടലാങ്കൽ കുടുംബാംഗം. മക്കൾ : ജോസ്മി (അദ്ധ്യാപിക സെ: മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്), ജോബിൻ (മരിയൻ കോളേജ് കുട്ടിക്കാനം), ജോജിൻ (ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി). മരുമക്കൾ : ജസ്റ്റിൻ (മൂന്നാനപ്പള്ളിൽ തിടനാട് സെ: ആന്റണിസ് എച്ച്.എസ്.എസ്. പ്ലാശനാൽ), ഷാനി (ഓണംകുളം അതിരമ്പുഴ സെ. Read More…