തിടനാട് പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തെളിയാത്ത ഹൈമാസ്റ്റ്, മിനിമാസ്റ്റ്, സോളാർ ലാമ്പുകൾ പ്രവർത്തനക്ഷമമാ കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി. വിവിധ ഫണ്ടുകളിൽ നിന്നായി നിരവധി ലാമ്പുകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പലതും പ്രവർത്തനരഹിതവുമാണ്. ഇത്തരം ലാമ്പുകൾ പ്രവർത്തന യോഗ്യമാക്കാതത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നും, ഇവ പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി പഞ്ചായത്ത് ഉടൻ സ്വികരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര പ്രസ്ഥാപിച്ചു.
തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്നു. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴിയാണിത്. എത്രയും വേഗം ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന്ബിജെപി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തിടനാട് പഞ്ചായത്തിൽ ചിറ്റാറ്റിൻകര, മൂന്നാംതോട് ,എസ്എൻഡിപി ശാഖ, നസ്രത്ത് മഠം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളോളമായി. എല്ലാ വർഷവും മഴക്കാലത്തിന് ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കും പിന്നീട് ഒരു നടപടിയും ഉണ്ടാകില്ല. നിരവധിയായ ആളുകൾ ഈരാറ്റുപേട്ടക്കും ഭരണങ്ങാനത്തിനും തിടനാടിനും നിരവധി സ്കൂളുകളിലേക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട റോഡാണ് ഇത്. ജനങ്ങളുടെ ക്ഷേമത്തിനായി അവർ വിശ്വസിച്ച് തെരഞ്ഞെടുക്കപ്പെട്ടവർ ഫ്ലക്സ് ബോർഡുകളിൽ നിന്നും ഉദ്ഘാടന വേദികളിൽ നിന്നും ഒന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ Read More…