poonjar

സഹകരണ സംഘം ഉദ്‌ഘാടനം ചെയ്തു

പൂഞ്ഞാർ : പുതിയതായി രൂപീകരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പട്ടിക ജാതി സഹകരണം സംഘം പ്രവർത്തനം ആരംഭിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സഹകരണം സംഘം ഉദ്‌ഘാടനം ചെയ്തു.

മാക്സ് ജോർജിൽ നിന്നും സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ വി ജെ ജോസുക്കുട്ടി ആദ്യ നിക്ഷേപം സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു, വൈസ് പ്രസിഡന്റ്‌ റെജി ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ അക്ഷയ് ഹരി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ നിഷാ സാനു, ബീനാ മധുകുമാർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടി എസ് സ്നേഹദ്ദനൻ, ലോക്കൽ സെക്രട്ടറി ടി എസ് സിജു, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ്‌ വി എൻ ശശിധരൻ, മീനച്ചിൽ ഈസ്റ്റ്‌ സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ എഫ് കുര്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ എ എം എ ഖാദർ, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ എ മോഹനൻ, വി എസ് വിനു, പി കെ സജികുമാർ, കെ എ ശശി, എൻ കെ സുനിൽ, മീനാക്ഷി മധു, ദീപ സനു, ദേവസ്യച്ഛൻ വാണിയപ്പുര, സി എസ് സജി, സഹകരണ സംഘം പ്രസിഡന്റ്‌ ഷൈനി എം ബാലൻ, സെക്രട്ടറി എൻ എൻ പൊന്നമ്മ, സ്വാഗത സംഘം കൺവീനർ കെ ശശിന്ദ്രൻ, ചെയർമാൻ പി ജി പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *