സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 72,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 9005 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില പവന് 74000 കടന്ന് മുന്നേറുകയായിരുന്നു. താരിഫ് തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം.