അരുവിത്തുറ :പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന ‘ഗ്രീൻ ഐഡിയ ചലഞ്ച് 2025’ പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. മാലിന്യസംസ്കരണം, ജലസംരക്ഷണം, Read More…
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മതൻ വാസന്തത്തെ വരവേൽക്കാൻ കലാലയം ഒരുങ്ങി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ Read More…
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ മികച്ച വിജയം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കായിക പ്രതിഭകൾ തങ്ങളുടെ കരുത്തു തെളിയിച്ചു. എൽ.പി. ഓവറോൾ സെക്കന്റ്, മാർച്ച് പാസ്റ്റ് – ഓവറോൾ സെക്കന്റ്,എൽ.പി. മിനി ബോയ്സ് – ഓവറോൾ ഫസ്റ്റ്, എൽ.പി. കിഡിസ് ബോയ്സ് -ഓവറോൾ ഫസ്റ്റ്,എൽ.പി. കിഡിസ് ഗേൾസ് -ഓവ റോൾ സെക്കന്റ് ഇങ്ങനെ ഉജ്ജ്വല വിജയമാണ് സെന്റ് മേരീസിന്റെ കൊച്ചു മിടുക്കർ നേടിയെടുത്തത്. നേട്ടങ്ങൾ കൊയ്തെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും സ്കൂൾ ഹെഡ്മാസ്റ്റർ Read More…