തിടനാട് :വെട്ടിക്കൽ ജോസുകുട്ടിയുടെ ഭാര്യ മോളി നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.
കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
മേലുകാവ് : കെയ്ലിലാൻഡ് കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് (23) അന്തരിച്ചു. രാവിലെ 10 ന് കെയ്ലിലാൻഡ് സഭാ പാരീഷ്ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് 3 മണിക്ക് സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. അച്ഛൻ : ജോർജ് സാമുവൽ (വാവച്ചൻ). അമ്മ : ആനിയമ്മ ജോർജ്. സഹോദരി : സെസിൽ സൂസൻ ജോർജ്.
മുത്തോലി: പന്തത്തല ഈഴക്കോട്ടുകോണം പരേതനായ എസ് വേണുവിൻ്റെ ഭാര്യ സോമിനി വേണു (70) നിര്യാതയായി. സംസ്കാരം നാളെ (20/06/2024) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെങ്ങളം കലയത്തുംമൂട്ടിൽ കുടുംബാംഗം. മകൻ: സുധീഷ്കുമാർ.മരുമകൾ: കോട്ടയം താഴത്തങ്ങാടി കളത്തിപറമ്പിൽ അനു കെ വിജയൻ.