മുണ്ടക്കയം: നമ്മുടെ സംസ്ഥാനത്തു ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ഇടതു സർക്കാരിൻ്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എന്നാവശ്യ പെട്ടുകൊണ്ടു കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തി.
സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ടി. ടി. സാബു അധ്യക്ഷതവഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:. ജോമോൻ ഐക്കര, സേവാദൾ സംസ്ഥാന സെക്രെട്ടറിമാരായ ഭദ്രപ്ര സാദ്, പി. എൻ. രാജീവ്, ജില്ലാ സേവാദൾ വൈസ് പ്രസിഡന്റ് ഫിലിപ്ജോൺ,
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. രാജൂ, സേവാദൾ സംസ്ഥാന സെക്രട്ടറി ഷീബ ഡിഫൈൻ, അബു ഉബൈദത്ത് സാബു മടിക്കാങ്കൻ, ജോയ് കോയ്ക്കൽ, ഷിബുഎരുമേലി, സനോജ്. വി. എം. ഏ നസ്റ്റ്, കെ. ജെ. വർഗീസ്, ജോസ്, അജിവേങ്ങ വേലി, ബിജു, ഷാന്റി, അഷറഫ്. പി. കെ, മഹേഷ്, ബിനു, കൃഷ്ണൻ കുട്ടി, കെ. കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.`