ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു. തദവസരത്തിൽ ഉഴവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റം എഴാം വാർഡ് മെംബറുമായ ഏലിയാമ്മ കുരുവിള, അഞ്ചാം വാർഡ്, മെംബർ സിറിയക് കല്ലട, ഒട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
ഉഴവൂർ :നാടൻ കാർഷിക ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവിലയെക്കാൾ10 % അധികം തുക നൽകി കർഷകരിൽ നിന്ന് സംഭരിച്ച് പൊതു വിപണിയിലെ ചില്ലറ വില്പന വിലയേക്കാൾ 30% കുറവിൽ ജനങ്ങൾക്ക് നൽകുന്ന കർഷകചന്ത ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ നാലു വരെ ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന ഓണചന്തയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Read More…
ഉഴവൂർ : ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. ഉഴവൂരിലെ വീട്ടിൽ ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം പിന്നീട്. 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്സുകളിലായി ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങിൽ 5 തവണ സംസ്ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്. തിടനാട് മേക്കാട്ട് Read More…