ഈരാറ്റുപേട്ട : കോവിഡ് കാലഘട്ടത്തിനു ശേഷം മനുഷ്യരിൽ രോഗ പ്രതിരോധശേഷി ഗണ്യമായി കുറയുകയും ചെറുപ്പക്കാർക്കിടയിൽപ്പോലും ഹാർട്ട് അറ്റാക്ക്, കുഴഞ്ഞുവീണ് മരണം, സ്ട്രോക്ക് പോലുള്ള ജീവഹാനി വരെ സംഭവിക്കുന്ന അവസ്ഥയും ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മരുന്നുകളൊന്നും ഉള്ളിലേയ്ക്ക് കഴിക്കാതെ തന്നെ
നമ്മുടെ ശരീരത്തിൻ്റെ ബ്ലഡ് സർക്കുലേഷൻ സുതാര്യമാക്കി ഓക്സിജൻ ലെവൽ ക്രമപ്പെടുത്തി ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും, സ്ട്രോക്ക് ,ഹാർട്ട് അറ്റായ്ക്ക്, എന്നിവയ്ക്കുള്ള സാധ്യത 99% കുറയ്ക്കുവാനും എപ്രകാരം കഴിയും എന്നതിനെപ്പറ്റിയുള്ള ആരോഗ്യ സംരക്ഷണ ബോധവൽക്കരണ സെമിനാർ 7-03-2025 (വെള്ളിയാഴ്ച) രാവിലെ 10.30-ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആഫീസ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.കുര്യൻ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വെൽനെസ് – പിക്കപ്പ് സെൻ്ററിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിക്കും.

വെൽനസ് ട്രെയിനർ രാധാകൃഷ്ണൻ പെരിന്തൽമണ്ണ, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിക്കുകയും മേലുകാവ്, തലനാട്, കൊണ്ടൂർ, തീക്കോയി, വളതൂക്ക്, പിണ്ണാക്കനാട് ,പൂഞ്ഞാർ, തിടനാട്, മൂന്നിലവ്, കല്ലേക്കുളം, തലപ്പുലം, പതാമ്പുഴ, കളത്തൂക്കടവ്, ഡിവിഷനുകളിലെ ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ ആശംസ അർപ്പിച്ച് സംസാരിക്കും.
ആരോഗ്യ സാമ്പത്തിക മേഖലയിലെ വിദഗ്ദർ നിങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്കുന്നതുമാണ്. മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ നമ്മുടെ ആരോഗ്യവും സമ്പത്തും വീണ്ടെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.