ഈരാറ്റുപേട്ട തിടനാടുനിന്നും വിജയകുമാർ ( 65 വയസ്സ്) മാർച്ച് 4-ാം തീയതി ഉച്ചയ്ക്കു ശേഷം കാൺമാനില്ല.കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ്സ് സ്റ്റേഷനിലോ 9048813913 (വി.വി അനീഷ് ) ഈ നമ്പറിലോ ബന്ധപ്പെടുക. കാവിമുണ്ടും ഷർട്ടും ആണ് വേഷം.
തിടനാട്: ചെമ്മലമറ്റം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ തിടനാട് ഗവൺമെന്റ് വി. എച്ച്. എസ്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ മെഗാ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ കണ്ണട വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സ്കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായി Read More…
തിടനാട് : 30/05/2026 ന് 45 ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങളെ തിടനാട് മൃഗാശുപത്രിയിൽ വെച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു കോഴികുഞ്ഞിന് 130/- രൂപയാണ് വില. ആവശ്യം ഉള്ളവർ ഓഫീസ് സമയത്ത് മൃഗാശുപത്രിയിൽ വന്നോ അല്ലങ്കിൽ 9495614327 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.
തിടനാട് കൃഷിഭവനിൽ കേരരക്ഷാവാരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് ചെയ്യുന്നതാണ്. കുറഞ്ഞത് 10 എണ്ണം തെങ്ങ് ഉണ്ടായിരിക്കണം. താൽപര്യം ഉള്ള കർഷകർ കരം കെട്ടിയ രസീത് 24- 25 വർഷം ആധാർ കാർഡ്, എന്നിവയുടെ കോപ്പി സഹിതം തിങ്കളാഴ്ച്ച( 5/ 05/ 2025) ന് 5.00 pm ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.