പാലാ : മൂന്നാനി മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി- 69) നിര്യാതയായി. മൃതസംസ്കാരം വ്യാഴം (20/02/2025 ) വൈകിട്ട് 4 മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭൗതിക ശരീരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.
ഭരണങ്ങാനം: പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ് റിട്ട. പ്രധാനാധ്യാപകൻ പനച്ചിനാനി (കുരുവൻമാക്കൽ) കെ.ഒ.ഉലഹന്നാൻ (89) അന്തരിച്ചു. സംസ്കാരം നാളെ (15/ 4/ 2025) 11മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അമ്പാറ തെങ്ങുംപള്ളിൽ ടി.ടി.അന്നമ്മ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ). മക്കൾ: ഡോ. ടെസി ജോൺ (ഓസ്ട്രേലിയ), പരേതനായ ജോഷി ജോൺ. മരുമക്കൾ: സണ്ണി ജോസഫ് (ഓസ്ട്രേലിയ), പെരിങ്ങളം വരകുകാലാപറമ്പിൽ ഡോ. അജിൻ ജോസ് (സീനിയർ വെറ്ററിനറി സർജൻ ഈരാറ്റുപേട്ട).
അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ. പി.ടി.ജോസഫ് (ഔസേപ്പച്ചൻ-74) അന്തരിച്ചു. മൃതദേഹം ഇന്ന് 9 മുതൽ 12 വരെ കൊച്ചി കലൂരുള്ള വസതിയിലും നാളെ രാവിലെ 9ന് വെയിൽ കാണാംപാറയിലെ തറവാട്ടുവസതിയിലും കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (22-01-2025) ഉച്ചകഴിഞ്ഞു 2.30 ന് തറവാട്ടുവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഡോ. ഷീല ചിറയത്ത് എറണാകുളം (എംഎജെ ഹോസ്പിറ്റൽ ഇടപ്പള്ളി).