പാലാ: കേരളാ കോൺഗ്രസ്സ് രൂപീകരണ യോഗ അംഗവും യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻ്റെ പ്രഥമ പ്രസിഡണ്ടുമായ മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിന് കേരളാ കോൺഗ്രസ് സംസ്കാര വേദിയുടേയും ആദ്യകാല യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കളും ചേർന്ന് ആദരിച്ചു. നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പൊന്നാട അണിയിച്ചു. ജയ് സൺ മാന്തോട്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ കുഴിക്കോടിൽ, സണ്ണി കിഴക്കേടം, പി.ജെ. മാത്യു, പി.ജെ.ആൻ്റണി, സാജു എടേട്ട്, മൈക്കിൾ സിറിയക്ക് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം തവണയും തുടർച്ചയായി 100 % വിജയം നേടുന്ന പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിക്കുന്ന അദ്ധ്യാപകരേയും ഒപ്പം ചേർന്ന് നിൽക്കുന്ന മാതാപിതാക്കളേയും ജോസ് കെ.മാണി എം.പി അഭിനന്ദിച്ചു. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ: എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പതിവു പോലെ നമ്മുടെ മിടുക്കൻമാരും മിടുക്കികളും അസൂയാർഹമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 99. 69 % വിജയമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് 99.92 Read More…
പാലാ: കേരളത്തിൻ്റെ സാംസ്കാരിക നായകനായിരുന്ന ഡോ സുകുമാർ അഴീക്കോടിൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു കൊട്ടാരമറ്റം ബുക്ക് മീഡിയാ ലൈബ്രറിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. കേരള മന:സാക്ഷിയുടെ സ്വരമായിരുന്നു മൺമറഞ്ഞ ഡോ സുകുമാർ അഴീക്കോടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധ്യതകൾ തുറക്കാനായി മാത്രം അഭിപ്രായവും വിമർശനവും നടത്തുന്നവർക്കിടയിലെ വ്യത്യസ്തനായ പോരാളിയായിരുന്നു അഴീക്കോട് മാഷ്. അഴീക്കോടിൻ്റെ വേർപാട് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് ഏൽപ്പിച്ച Read More…