പാലാ: പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം കൂടി ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. വ്യാഴം, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി.വിഭാഗം പ്രവർത്തിക്കും.
പാലാ : മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി. വി ജെ ബേബി വെള്ളിയേപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ,മാത്യൂസ് കല്ലറക്കൽ , കുട്ടിച്ചൻ പഞ്ഞിക്കൂന്നേൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ, ടോബിൻ കെ അലക്സ്, പരമേശ്വരൻ, ബെന്നി വെള്ളിയപ്പള്ളി, ഡേവിസ് കല്ലറക്കൽ, നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നും യുവജനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്മന്റ് കോളേജ് ഇക്കാര്യത്തിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാണെന്നും എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും Read More…
പാലാ: കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂൾ അധ്യാപകനുള്ള പുരസ്കാരത്തിന് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ അധ്യാപകനായ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേൽ അർഹനായി. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി പ്രവർത്തിക്കുന്ന എം എം എബ്രാഹം സാർ ഹെഡ്മാസ്റ്ററായും സ്റ്റാഫ് സെക്രട്ടറിയായും പിടിഎ സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവജനപ്രസ്ഥാനമായിരുന്ന സി വൈ എമ്മിന്റെ ആദ്യകാല രൂപതാ പ്രസിഡൻ്റായും വിവിധ രൂപതകളിൽ Read More…