pala

വിദ്യാർത്ഥിക്കെതിരെ നടന്ന ആക്രമണത്തിനും വസ്ത്രാക്ഷേപത്തിനും പിന്നിൽ മയക്ക്മരുന്ന് ലോബി ആണോ എന്ന് അന്വേഷിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയും പരസ്യമായി വസ്ത്രാക്ഷേപം നടത്തി വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത മൃഗീയ സംഭവത്തിന്റെ പിന്നിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

കലാലയങ്ങൾ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണെന്നും അതിന് പ്രധാന കാരണമായ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.

സ്ക്കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടാത്ത തരത്തിലുള്ള അന്വേഷണം നടത്തി പാലാ സെൻറ് തോമസ് ഹൈസ്ക്കുളിന്റെ പെരുമ നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം സംഭങ്ങൾ ഇനിയും വിദ്യാലയങ്ങളിൽ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടി സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *