പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട സെക്ഷന് കീഴിലുള്ള 15 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൂഞ്ഞാർ- കൈപ്പള്ളി- ഏന്തയാർ റോഡ്, വഴിക്കടവ് -കുരിശുമല റോഡ്, കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട് റോഡ്, അടിവാരം – കൊടുങ്ങ റോഡ്, പൂഞ്ഞാർ- പെരിങ്ങളം റോഡ്, പൂഞ്ഞാർ -ആലും തറ റോഡ്, പൂഞ്ഞാർ- കൂട്ടിക്കൽ റോഡ്, അരുവിത്തുറ- പൂവത്തോട് റോഡ് , വെയില്കാണാം Read More…
Year: 2026
എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ സംയുക്ത കുടുംബ സംഗമവും ജനപ്രതി നിധികൾക്ക് സ്വീകരണവും നൽകി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ സംയുക്ത കുടുംബ സംഗമവും ജനപ്രതി നിധികൾക്ക് സ്വീകരണവും നൽകി. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് യോഗം ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിത സംഘം ചെയർപേഴ്‌സണുമായ മിനർവ്വ മോഹൻ മുഖ്യ പ്രഭാഷണവും നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മെമ്പർ ബീന Read More…
ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും ;1,050 കോടി രൂപ അനുവദിച്ചു
ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് Read More…
അരുവിത്തുറ വല്യച്ചൻമലയിൽ ഇനി തീർഥാടനത്തിന്റെ അമ്പത് നാളുകൾ
അരുവിത്തുറ: കിഴക്കിന്റെ കാൽവരി എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുവിത്തുറ വല്യച്ചൻമലയിൽ അനുതാപ കീർത്തനങ്ങൾ മനസ്സിൽ ഉരുവിട്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തും. അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപത്തിന് മുമ്പിൽ പ്രാർഥിച്ച് നേർച്ച കാഴ്ചകൾ സമർപ്പിച്ച ശേഷമാണ് യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി കൊണ്ട് അനേകായിരങ്ങൾ മലകയറുന്നത്. വല്യച്ചൻമല ത്യാഗത്തിന്റെയും പാപ പരിഹാരത്തിന്റെയും പ്രായശ്‌ചിത്തത്തിന്റെയും തീർഥപാതയാണ്. വിശ്വാസികളെ സ്വീകരിക്കാൻ വല്യച്ചൻമല ഒരുങ്ങിക്കഴിഞ്ഞു. ഫാ. തോമസ് ഓലിക്കൽ വികാരിയായിരുന്നപ്പോൾ 2013 ൽ സ്ഥാപിതമായ വല്യച്ചൻമലയിൽ വെള്ളിയാഴ്ചകളിലും വലിയ നോമ്പുകാലത്തും സ്വദേശികളും വിദേശികളുമായ Read More…
വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു
വെള്ളികുളം: അമ്പതു നോമ്പിന് മുന്നോടിയായി വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വിശ്വാസികളുടെ നെറ്റിയിൽ ഭസ്മം പൂശി വിഭൂതി തിരുന്നാൾ സന്ദേശം നൽകി. ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.മനുഷ്യ ജീവൻ്റെ ക്ഷണികതയും നിസ്സാരതയും പറ്റി ഓർമ്മ പ്പെടുത്തുന്നതാണ് വിഭൂതി തിരുനാൾ .പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുംവഴി ഈശോയുടെ പീഡാസഹനത്തെയും മരണത്തെയും പറ്റി ധ്യാനിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ആത്മീയമായി ഒരുങ്ങുന്ന കാലഘട്ടമാണ് നോമ്പുകാലം. നോമ്പുകാലത്ത് എല്ലാ ദിവസവും ദേവാലയത്തിൽ ആഘോഷമായ കുരിശിൻ്റെ Read More…
വീടിന് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്; അള്‍ട്രാവയലറ്റ് രശ്‌മികള്‍ക്കെതിരെ ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കേരളത്തില്‍ ചൂട് വര്‍ധിക്കുകയാണ്, ഒപ്പം അള്‍ട്രാവയലറ്റ് രശ്‌മികളും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ ചില സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്. പുറംജോലികള്‍ ചെയ്യുന്നവരടക്കം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വിശദമായി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങൾ കര്‍ശനമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ Read More…
“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ” എന്ന സന്ദേശവുമായി നീന്തൽ നടത്തി
“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വാളശ്ശേരിയും ശിഷ്യന്മാരായ 6 വയസു മുതൽ 70 വയസുവരേയുള്ള 184 പേർ (90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉൾപ്പടെ ) വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബംഗങ്ങൾ (VRSC) 2026 ഫെബ്രുവരി ഞായറാഴ്ച്ച രാവിലെ 7 മണിയ്ക്ക് ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൊണ്ടാട് സ്വദേശി കെ. എൻ പ്രകാശിന് രാമപുരം ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സഞ്ജോ സെബാസ്റ്റ്യന് ( 40 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
കാരുണ്യ ഭവനം താക്കോൽ കൈമാറ്റം നിർവഹിച്ചു
ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ഈ പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിക്കപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുവാമൂഴി നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. Read More…
കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) കെ.ആർ സോമൻ നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) പരേതനായ കെ.കെ രാഘവന്റെ മകൻ കെ.ആർ സോമൻ (66) (നരിക്കുഴിയിൽ ഹാർഡ് വെയേഴ്സ്, പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ (16-02-2026 തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല പ്രവിത്താനം പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: അഞ്ചു (ബാംഗ്ലൂർ), ചിന്നു. മരുമകൻ: നിഖിൽ (ബാംഗ്ലൂർ – ചെരുവിൽ കുറുപ്പുംന്തറ).











