pala

മൂന്നാനി കോടതി ജംഗ്ഷനിൽ പാലാ നഗരസഭ കെൽട്രോണുമായി ചേർന്നു ക്യാമറ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

പാലാ: മൂന്നാനിയിൽ കക്കൂസ് മാലിന്യം നിരന്തരം നിക്ഷേപിക്കുന്നതിനാൽ അടിയന്തരമായി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നതിനാൽ NPR ക്യാമറ (നമ്പർ പ്ലേറ്റ് റെക്കകനേഷൻ ക്യാമറ ) ഒരെണ്ണവും , 2 നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് കെൽട്രോൺ കമ്പനി ഏറ്റെടുത്തതായും പാലാ നഗരസഭയുടെ കീഴിൽ പ്രാരംഭ നടപടികൾ ആരംഭിച്ചതായും കൗൺസിലർ ടോണി തൈപ്പറമ്പിൽ, സ്ഥലം കൗൺസിലർ ബിജു വരിക്കാനി എന്നിവർ അറിയിച്ചു. കെൽട്രോൺ പ്രതിനിധികളും മുൻസിപ്പാലിറ്റി ഹെൽത്ത് ഉദ്യോഗസ്ഥരും ക്യാമറ സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കുകയും പ്രാരംഭ നടപടിയായി ക്യാമറ പോസ്റ്റ്‌ Read More…

pala

പാലാ എന്ന വികസന മോഡൽ നിലനിർത്തും;വികസനത്തിൻ്റെ പുതുയുഗം എൽ.ഡി.എഫ് 2026-ൽ പാലായിൽ തുടങ്ങും: ജോസ് കെ മാണി.എം.പി

കൊല്ലപ്പള്ളി: അരനൂറ്റാണ്ടിലധികം കേരളത്തിലെ വികസന മോഡലായി നിലനിന്ന നിയമസഭാ നിയോജകമണ്ഡലമായിരുന്നു പാലായെന്നും കഴിഞ്ഞ അഞ്ചു വർഷക്കാലം അതിനേറ്റ കളങ്കം 2026 പാലായിലെ ജനങ്ങൾ തിരുത്തുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന പദ്ധതികളും സംബന്ധിച്ച നിർദ്ദേശങ്ങളും രൂപരേഖകളും സർക്കാറിനു മുന്നിൽ എത്തിക്കേണ്ടത് എംഎൽഎയുടെ കടമയാണ്. ആ കടമ നിറവേറ്റുന്നതിൽ പാലായിലെ എംഎൽഎ ദയനീയ പരാജയമായിരുന്നു. ലഭിച്ച ബജറ്റ് വിഹിതം പോലും ചില വഴിക്കാതെ നഷ്ടമാക്കി പാലായുടെ അഞ്ചുവർഷത്തെ Read More…

poonjar

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു ആക്രമണത്തിൽ പൂഞ്ഞാർ തെക്കേക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

പൂഞ്ഞാർ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പൂഞ്ഞാർ തെക്കേക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു. പൂഞ്ഞാർ ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം മീനച്ചിൽ ഈസ്റ്റ് ബാങ്ക് ജംഗ്ഷൻ ചുറ്റി ബസ് സ്റ്റാന്റിൽ അവസാനിച്ചു. പ്രകടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, സി.പി.ഐ പൂഞ്ഞാർ ലോക്കൽ Read More…

pala

റിപ്പബ്ലിക് ദിന മെഗാ ക്വിസ് മത്സരം – പുരസ്കാരങ്ങൾ ജോസ്.കെ.മാണി എം.പി വിതരണം ചെയ്തു

​പാലാ: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജോസ് കെ. മാണി എം.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ​കുട്ടികളിൽ രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള സ്നേഹവും ബഹുമാനവും സൃഷ്ടിക്കുക, രാഷ്ട്രത്തെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകുക, പൗരബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചത്. ​250 വിദ്യാലയങ്ങളിൽ നിന്നായി അരലക്ഷം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു പാർലമെന്റംഗം ഇത്രയും വിദ്യാർത്ഥികളെ Read More…

general

ഇളംകാട് പാലം ഉദ്ഘാടനം 27ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. വൈകുന്നേരം അഞ്ചുമണിക്ക് ഇളംകാട് ടൗണിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് Read More…

mundakkayam

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: 40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. Read More…

crime

ആറു വയസ്സുകാരി മകളോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിതാവിന് 19 വർഷം കഠിനതടവും, 1,40,000 /-രൂപ പിഴയും

ഈരാറ്റുപേട്ട: ആറു വയസ്സുകാരിയായ മകളോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിതാവ് നെച്ചിപുഴൂർ കദളികാട്ടിൽ അനീഷ് കുമാർ. K. S (34) എന്നയാളെ 19 വർഷം കഠിനതടവും, 1,40,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ശിക്ഷ വിധിച്ചു. പ്രതി പിഴ അടച്ചാൽ 1,20,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും, J.J ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ Read More…

job kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ നഴ്സുമാർ അടക്കമുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്സുമാർക്കായുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ (26.02.2026) രാവിലെ 10 മണിക്ക് മേരീക്വീൻസ് എച്ച്. ആർ വിഭാഗത്തിൽ നടക്കും. എൻ.എ.ബി. എച്ച് അക്രഡിറ്റെഷൻ ഉള്ള ആശുപത്രികളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബി. എസ്.സി നഴ്സിംഗ് ബിരുദമുള്ളവർക്കും, ജി.എൻ.എം കഴിഞ്ഞവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. മറ്റ് ഒഴിവുകൾ : റസിഡന്റ് മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.ഫിസിയോതെറാപ്പിസ്റ്റ് : എം.പി.റ്റി / ബി.പി.റ്റി ബിരുദവും കുറഞ്ഞത് 05 വർഷത്തെ Read More…

erattupetta

ഇടതു പക്ഷം പരാചയപ്പെട്ടിടത്തു നിന്നും നമ്മൾ തുടങ്ങും: വീ.ഡി.സതീശൻ

ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം കേരളത്തെ മുച്ചൂടം മുടിച്ചു. ആരോഗ്യ മേഘല പൂർണമായും വെന്റിലേറ്ററിലായി. വിദ്യാഭ്യസ രംഗം കുത്തഴിഞ്ഞു. അഴിമതിയും ദൂർത്തും കൊള്ളയും മുഖമുദ്രയാക്കിയവർ നമ്പർ വൺ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ചെന്ന് ഓപ്പറേഷന് വിധേയനാകേണ്ടിവരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥ. കൈക്ക് പരിക്ക് പറ്റി ചികിത്സയ്ക്ക് പോയ ഒരു പിഞ്ചുകുട്ടിക്ക് തന്റെ കൈ തന്നെ നഷ്ടപ്പെട്ട അവസ്ഥ. എന്നിട്ട് ആ കുട്ടിയെ തിരിഞ്ഞ് പോലും നോക്കാത്ത സർക്കാർ സംവിധാനം. ഇവർ പാടെ Read More…

pravithanam

നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

പ്രവിത്താനം: കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല. പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി വിലയിരുത്തപ്പെടുന്നത്. ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ ജനകീയാവശ്യങ്ങളും നടപ്പിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങളും സംബന്ധിച്ച രൂപരേഖ സർക്കാരിന് മുന്നിൽ സമർപ്പിക്കേണ്ടത് നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാരുടെ ജോലിയാണ്. ഇത്തരത്തിൽ എത്ര രൂപരേഖകൾ നിയമസഭയിലും സർക്കാരിൻ്റെ മുന്നിലും Read More…