പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ രാമപുരം സ്വദേശിനി അമൃത തുളസീധരനെ ( 28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.3 മണിയോടെ ഏറ്റുമാനൂർ – മണർകാട് ബൈപാസ് റോഡിലായിരുന്നു അപകടം.
Year: 2026
വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ Castro Pullomkulam ന് ജനമിത്ര അവാർഡ്
വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ Castro Pullomkulam ന് ഡോ. A. P. J. Abdul Kalam ജനമിത്ര അവാർഡ് സമ്മാനിച്ചു. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി Dr. APJ Abdul Kalam Study Centre ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G. R. Anil അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ I. Read More…
ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണം: മാണി സി കാപ്പൻ എം.എൽ.എ
വാകക്കാട് : ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വാഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ പഠന മികവിനോടൊപ്പം നല്ല വ്യക്തിത്വം ഉള്ളവരായും വളർന്നു വരണമെന്ന് സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിലേ ജീവിത വിജയത്തിൽ എത്തിച്ചേരാനാകൂവെന്ന് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. Read More…
ചന്ദ്രനും താരങ്ങളും നേർക്കാഴ്ചയായി; ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ
അരുവിത്തുറ :അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു. അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്. കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും Read More…
അരുവിത്തുറ പിതൃവേദി രൂപതയിൽ ഒന്നാമത്
പാലാ :പാലാ രൂപതയിലെ കഴിഞ്ഞവർഷത്തെ മികച്ച പിതൃവേദി യൂണിറ്റായി അരുവിത്തുറ യൂണിറ്റിനെ തിരഞ്ഞെടുത്തു. അംഗങ്ങളുടെ പ്രാധിനിത്യം, ക്രിയാത്മക കർമ്മപരിപാടികൾ, സമയോജിത സാമൂഹിക ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് മികച്ച പിതൃവേദി യൂണിറ്റായി അരുവിത്തുറയെ തിരഞ്ഞെടുത്തത്. പാലായിൽ നടന്ന വാർഷിക സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും പിതൃവേദി അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.
മുക്കൂട്ടുതറയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് 1 ന്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ മുക്കൂട്ടുതറ ടൗണുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ ആയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ മുക്കൂട്ടുതറ- കെ.ഓ.റ്റി റോഡ്, മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ മുക്കൂട്ടുതറ ടൗണിൽ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻഭാഗം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച ഓട നിർമ്മാണം, ടൈൽ പാകൽ എന്നിവയുടെ ഉദ്ഘാടനവും. കൂടാതെ, Read More…
മേലേഴത്ത് ശോഭന നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് കരുണാകരന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ശോഭന കരുണാകരൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് (27-02-26, വെള്ളി) 3 PM ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ചു (കിസ്കോ ഡയഗ്നോസ്റ്റിക് സെന്റർ ഈരാറ്റുപേട്ട), രഞ്ചു, അരുൺ. മരുമക്കൾ: ശ്യാംകുമാർ (കൊട്ടാരത്തിൽ തലപ്പലം), ശ്രീകുമാർ (ശ്രീജാ ഭവൻ ഇളംദേശം), അർച്ചന (ചെട്ടിപ്പറമ്പിൽ കൊല്ലപ്പള്ളി).
കുന്നോന്നി – ആലുംതറ – ഈന്തുംപള്ളി റോഡ് ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാറിങ്ങും മറ്റ് പുനരുദ്ധാരണ പ്രവർത്തികളും നടത്തി ഗതാഗത യോഗ്യമാക്കിയ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൂട്ടിക്കൽ- ആലുംതറ- ഈന്തുംപള്ളി റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിർവഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന മധുമോൻ , പഞ്ചായത്ത് മെമ്പർമാരായ റെജി ഷാജി, മിനിമോൾ Read More…
കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം
കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലനം സ്കൂൾ മാനേജർ ഫാ.ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആൻറണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സോബിൻ സി. സോമൻ, ഷീബ ടീച്ചർ, ഷീന ബൈജു, നിർവ്വഹണ ഉദ്യോഗസ്ഥ സിൽവിയ സജി,കായിക അധ്യാപകൻ ദേവസിയച്ചൻ പുളിക്കൽ, എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിനു എംജി യൂണിവേഴ്സിറ്റി, കൊച്ചിൻ പോർട്ട് ടീമുകൾക്കായി കളിച്ച മികച്ച പരിശീലകനുമായ ജിമ്മി എബ്രഹാം Read More…
പാലാ മരിയസദനത്തിന് പൊതിച്ചോർ ദാനം ചെയ്തുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അധ്യയന വർഷ സമാപനം ശ്രദ്ധേയമാക്കി
വെള്ളികുളം : വെള്ളികുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഈ അധ്യയന വർഷം സമാപിച്ചത് കാരുണ്യ പ്രവർത്തനത്തോടുകൂടിയാണ് .പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പൊതിച്ചോറ് നൽകിക്കൊണ്ട് സ്കൂൾ വർഷാവസാനം വേറിട്ടതാക്കി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ കാരുണ്യ പ്രവർത്തനവും നടത്തിവരുന്നു. പാലാ മരിയ സദനത്തിലെ അന്തേവാസികൾക്കായി 600 ലധികം പൊതിച്ചോർ നല്കികൊണ്ടാണ് വെള്ളികുളം സ്കൂളിലെ കുട്ടികൾ മാതൃകയായത്. അനാഥമന്ദിര സന്ദർശനം, പൊതിച്ചോർ വിതരണം,ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ വ്യത്യസ്തമായ കാരുണ്യ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു. Read More…











