മൂലമറ്റം: സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ 76 -ാമത് വാർഷികം ആഘോഷിച്ചു . സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ ) സിജി എൻ .എൻ ഉദ്ഘാടനം ചെയ്തു . അസിസ്റ്റൻറ് വികാരി ഫാ : സക്കറിയ വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ പി.എസ് ജയേന്ദ്രൻ ജേതാക്കളെ ആദരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ ഗോപിനാഥ് , ബ്ലോക്ക് പഞ്ചായത്ത് മെംബർ മാത്യു സെബാസ്റ്റ്യൻ , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് എസ് . എച്ച് , റോജി Read More…
Year: 2026
വികസന സന്ദേശ യാത്ര 5, 6, 7, 8 തീയതികളില്‍
ഈരാറ്റുപേട്ട : കേരളത്തിന്‍റെ ചരിത്രത്തില്‍ ഇടംപിടിച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ സന്ദേശങ്ങള്‍ ബഹുജനങ്ങളിലെത്തിക്കുന്നതിനും, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടാത്ത തരത്തില്‍ സര്‍വ്വതല സ്പര്‍ശിയായ വികസനമുന്നേറ്റങ്ങള്‍ സാധ്യമാക്കിയ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വന്നിട്ടുള്ളപുരോഗതിയുടെ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുമായി എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 5, 6, 7, 8 തീയതികളില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. Read More…
സമുദായ ശക്തീകരണ സോണൽ സമ്മേളനം അരുവിത്തറയിൽ
അരുവിത്തുറ :സീറോ മലബാർ സഭ 2026- മാണ്ട് സമുദായ ശക്തീകരണ വർഷമായി ആചരിക്കുകയാണ്. പാലാ രൂപതയിൽ 6 സോണലുകളിൽ ആയാണ് സമുദായശക്തീകരണ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്. അരുവിത്തുറ, തുടങ്ങനാട്, അവിടുത്തെ പള്ളികളിലെ സമുദായ അംഗങ്ങളാണ് ഒരുമിച്ച് ചേരുക. രൂപതയിൽ ആദ്യത്തെ സമ്മേളനം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാലിന് അരുവിത്തറയിൽ നടക്കും. ഇടവകാംഗങ്ങളും പൂഞ്ഞാർ, തീക്കോയി, കുട്ടിക്കൽ ഫൊറോനകളിലെ പള്ളികളിൽ നിന്നുള്ള വിശ്വാസ സമൂഹവും സമ്മേളനത്തിൽ പങ്കെടുക്കും. മൂന്നു മണിക്കുള്ള പരിശുദ്ധ കുർബാന യ്ക്ക് ശേഷമാണ് സമ്മേളനം ആരംഭിക്കുക. Read More…
സ്വയം സ്നേഹിക്കാൻ പഠിക്കൂ, എങ്കിലേ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയൂ: ഫാ. ഡേവിസ് ചിറമേൽ
രാമപുരം : “മനുഷ്യൻ ഒരു അത്ഭുതമാണ്. ലോകത്തെ ഏറ്റവും വലിയ സ്നേഹം സ്വയം സ്നേഹമാണ്. തന്നെത്തന്നെ സ്നേഹിക്കാൻ കഴിയുന്നവനേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയൂ,” എന്ന് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. രാമപുരം മാർ അഗസ്തീനോസ് കോളേജിൽ രക്തം ദാനം ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “Giving Life Gaining Glory 2026” എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറിവിൽ കേരളത്തിൽ ആദ്യമായാണ് ഒരു കലാലയം രക്തം Read More…
സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. പ്ലസ് 2 പരീക്ഷകൾ നാളെ മുതലായിരിക്കും ആരംഭിക്കുക. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായി കഴിഞ്ഞു. SSLC പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം. Read More…
രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ ഗ്രാൻഡ് ഫിനാലെ നാളെ
രാമപുരം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് , മലയാളം ഭാഷാ നൈപുണ്യവും അക്ഷരവിന്യാസവും പരിപോഷിപ്പിക്കുന്നതിനായി രാമപുരം എസ്.എച്ച്. എൽ.പി സ്കൂൾ കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിച്ചു കൊണ്ടിരുന്ന ‘സ്പെല്ലിംഗ് ബീ’ മത്സരത്തിന്റെ (English & Malayalam)ഗ്രാൻഡ് ഫിനാലെ നാളെ (മാർച്ച് 5, വ്യാഴം) നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. മാണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പാലാ Read More…
തിടനാട് വട്ടക്കാവ് ദേവീക്ഷേത്ര കുളം ഉദ്ഘാടനം ചെയ്തു
തിടനാട്: സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നിർമ്മിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപിപിള്ള കാരുവള്ളിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ് കുമാർ പി, പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി , വൈസ് പ്രസിഡന്റ് സജി ജോസഫ് പ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവകുമാർ , ശ്രീകാന്ത് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു
പാലാ: ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു. വിവിധ ഓഫീസുകളിലേക്കും ദൂരെ സ്ഥലത്തേക്കും രാവിലെ നേരത്തെ ജോലിക്കു പോകേണ്ടവർക്ക് വേഗത്തിൽ ഹെൽത്ത് ചെക്കപ്പ് നടത്തി മടങ്ങാവുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സ്ക്രീനിംഗിനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി. 35ൽ പരം പരിശോധനകൾ 1500 രൂപ നിരക്കിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പിലൂടെ നടത്താവുന്നതാണ്. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ബുക്കിംഗിനായി ഫോൺ നമ്പർ – 9188525927
തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം : കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്. തദ്ദേശസ്ഥാപന ഭാരവാഹികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ നടന്നു. സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. Read More…
വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 5-ാം തീയതി വ്യാഴാഴ്ചലോക വനിതാദിനമായി ആചരിക്കും
വെള്ളികുളം: വെള്ളികുളം ഇടവകയിലെ സ്വാശ്രയ സംഘം, മാതൃവേദി , എസ്. എം. വൈ. എം., കുടുംബക്കൂട്ടായ്മ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അഞ്ചാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെൻ്റ് തോമസ് ഹാളിൽ വച്ച് ലോക വനിതാദിനമായി ആചരിക്കും. സമ്മേളനത്തിൽ ജെസി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തും. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ്. വേലംകുന്നേൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും. വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടക്കാപ്പാറ സി.എം.സി. Read More…











