പാലാ: കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻ തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുവാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി Read More…
Year: 2026
അരുവിത്തുറ കോളേജിൽ ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും
അരുവിത്തുറ : അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും വിമൻസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷൻ്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാദ്ധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,വിമൻസ് സെൽ കോർഡിനേറ്റർ Read More…
അരുവിത്തുറ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
അരുവിത്തുറ :എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് അരുവിത്തുറ പള്ളി ജംഗ്ഷനിൽ നിർമ്മാണം പുറത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ അഡ്വ:വി പി നാസർ അധ്യക്ഷത വഹിച്ചു. അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ കൗൺസിലർമാരായ ജെയിംസ് കുന്നേൽ, സവാദ് ഇഞ്ചക്കാടൻ, മുൻ കൗൺസിലർമാരായ അനസ് പാറയിൽ, ലീന ജെയിംസ്, പൊതുപ്രവർത്തകരായ അഡ്വ:ജെയിംസ് വലിയവീട്ടിൽ, സോജൻ ആലക്കുളം, പി എസ് എം റംലി, പി Read More…
വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ മാതൃവേദി സ്വാശ്രയ സംഘം, എസ്. എം. വൈ. എം. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്ന പൊതു സമ്മേളനത്തിൽ ഫിലോമിന പുത്തൻപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജസി ഷാജി ഇഞ്ചയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപ്പാറ സി.എം.സി .തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം Read More…
മരിയസദനത്തിലെ ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷന്റെ ധനസഹായം
പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷൻ സി. എസ്. ആർ ഫണ്ടിൽ നിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപയുടെ സഹായം കൈമാറി. മരിയസദനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ ശ്രീ നിഖിൽ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കേരള വനിത വികസന കോർപ്പറേഷൻ എംഡി ശ്രീമതി ബിന്ധു വി.സി അനുവദിച്ച തുക പാലാ മരിയസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി മിനി സന്തോഷിന് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് കടുത്തുരുത്തി സ്വദേശി കെ.എം.മനുവിന് ( 36) പരുക്കേറ്റു. രാവിലെ വൈക്കത്ത് വെച്ചായിരുന്നു അപകടം. ചെങ്ങളത്തു വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിനി മേരിക്കുട്ടി ലാലുവിന് ( 56) പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി ഷാലുമോന് ( 33) പരുക്കേറ്റു. ഇന്നലെ വൈകിട്ട് Read More…
മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം പാലായില്‍ മാര്‍ച്ച് 8ന്ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും
പാലാ: കേരള കത്തോലിക്കാ സഭ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 8ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. അന്നേ ദിവസം രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍ Read More…
നവീകരിച്ച മുക്കൂട്ടുതറ ക്ഷേത്രക്കുളം നാടിനു സമര്‍പ്പിച്ചു
എരുമേലി :എരുമേലി പഞ്ചായത്തിലെ 16ാം വാര്‍ഡ് മൂക്കൂട്ടുതറയിലെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കുളം നവീകരണം പൂര്‍ത്തിയായി.അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചാണ് കുളം നവീകരണം നടപ്പിലാക്കിയത്. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍വച്ച് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നവീകരിച്ച കുളം നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പുളിക്കൻ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടീവ് Read More…
പാറയടിയിൽ ഗോപിനാഥൻ അന്തരിച്ചു
കാഞ്ഞിരപള്ളി: പാറത്തോട് പാലപ്ര പാറയടിയിൽ പി എൻ ഗോപിനാഥൻ (58) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി പി ഐ എം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ ടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുജ പാലപ്ര ആരോലിൽ കുടുംബാംഗം. പിതാവ് പാറയടിയിൽ പരേതനായ Read More…
വേനൽക്കാല രോഗങ്ങൾ: പ്രതിരോധ നടപടികൾ ഊർജിതമാക്കും
കോട്ടയം :വേനൽക്കാല രോഗങ്ങളെ നേരിടാനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. വെയിലത്ത് പണിയെടുക്കുന്നവർ, വിദ്യാർഥികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങി പകൽ സമയത്ത് പുറത്തിറങ്ങുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. കുഞ്ഞുങ്ങൾ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകണം. പ്രധാന സർക്കാർ ആശുപത്രികളിൽ രണ്ടു വീതവും മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചും കിടക്കകൾ വേനൽക്കാല രോഗങ്ങളുമായി Read More…











