പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയിൽ നിന്നു ഇറങ്ങുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിച്ചു വീണു കെ..എം.ഹുസൈന് (49)പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊൻകുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏന്തയാർ സ്വദേശി സാജൻ ജോർജിനു (31) പരുക്കേറ്റു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പെരുമ്പടവ് സ്വദേശി സിജുമോൻ എം.കെയ്ക്ക് ( 47) പരുക്കേറ്റു. ഇന്ന് പുലർച്ചെ ഇലഞ്ഞി പെരുമ്പടവിനു സമീപമായിരുന്നു അപകടം. ഇന്ന് Read More…
Year: 2026
ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജസ്‌നയെ Read More…
എൻ ഡി എ സുസജ്ജം; കേരളത്തിൻ്റെ രാഷ്ട്രീയ ഗതി മാറും : ലിജിൻ ലാൽ
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ എൻഡിഎ സുസജ്ജമാണെന്ന് എൻ്ഡി എ ജില്ലാ ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അഭിപ്രായപ്പെടു. വികസിത കേരളം എന്ന സന്ദേശം മുന്നോട്ട് വച്ചാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടുന്നത്. എൽഡിഎഫും യുഡിഎഫും രണ്ടായി മൽസരിക്കുന്നതെങ്കിലും ഇവർ സയാമിസ് ഇരട്ടകളാണ്. അഴിമതി നടത്താനും നടത്തുന്ന അഴിമതി മൂടി വക്കാനും ഇവർ തമ്മിൽ പരസ്പര ധാരണയിലാണ്. മാത്രമല്ല മത രാഷ്ട്രവാദ ശക്തികളായ ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി Read More…
കിഴവഞ്ചിയിൽ അന്നക്കുട്ടി ജോർജ് അന്തരിച്ചു
അരുവിത്തുറ: ഈരാറ്റുപേട്ട ഗവ. എച്ച്എസ്എസ് റിട്ട. അധ്യാപിക പെരുന്നിലം കിഴവഞ്ചിയിൽ അന്നക്കുട്ടി ജോർജ് (78) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മറ്റയ്ക്കാട്ടുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പെരുന്നിലം മൂഴിയാങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ജെ.ജോർജ്. മക്കൾ: ആശ, ഉഷ (യുഎസ്). മരുമക്കൾ: സതീഷ് തോമസ് തോട്ടാപ്പള്ളിൽ മൂന്നിലവ് (യുഎസ്), ഷൈൻ പോൾ വെട്ടുകല്ലുങ്കൽ ശാന്തിപുരം (അധ്യാപകൻ ഗവ. എച്ച്എസ്എസ് ചേളാരി മലപ്പുറം).
വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് സിസ്റ്റർ ജൂഡിറ്റ് എം എം എസ് നിര്യാതയായി
അരുവിത്തുറ: വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് സിസ്റ്റർ ജൂഡിറ്റ് എം എം എസ് (80) ഭരണങ്ങാനംIM, ആശുപത്രി )നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (16-03-2026) രാവിലെ 10 മണിക്ക് മഠം ചാപ്പലിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ. രാവിലെ ഏഴു മുതൽ മഠം ചാപ്പലിൽ പൊതുദർശനം.
തയ്യിൽ അച്ചാമ്മ ദേവസ്യ നിര്യാതയായി
കുന്നോന്നി : തയ്യിൽ പരേതനായ ദേവസ്യായുടെ ഭാര്യ അച്ചാമ്മ ദേവസ്യ (68 )അന്ത രിച്ചു സംസ് കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2. 30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. പരേത പൂവത്തോട് തെക്കേ വയലിൽ കുടുംബാംഗം. മക്കൾ: ജോഷി, സോണി ,സിസ്റ്റർ ഷീന സെബാ സ്റ്റ്യൻ ( എം എസ് എം എച്ച് സി ആസാം )മരുമക്കൾ `.ശാലിനി ആനക്കുഴിയിൽ വെള്ളി കുളം )അനു സോണി പട്ടം കുന്നേൽ (കാളിയാർ).
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ വാട്ടർ ATM ഉദ്ഘാടനം ചെയ്തു
തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയുധനിക സജ്ജീകരണങ്ങളോടു കൂടിയ ഫിൽറ്റർ ചെയ്ത ശുദ്ധമായ തണുത്ത വെള്ളം രണ്ടു രൂപയ്ക്ക് ലഭിക്കുന്ന വാട്ടർ ATM ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപം എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ്, വാർഡ് മെമ്പർമാരായ സജി ചോക്കാട്ട്, ജിലുസജി, സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ. സോളി സണ്ണി ഓമന ഗോപാലൻ, പരിക്കോച്ച്, എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ Read More…
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി Read More…
അഖിലകേരള പ്രൈമറി സ്കൂൾ ഫുട്ബോൾ മത്സരം
പ്രവിത്താനം : സെൻ്റ് അഗസ്റ്റ്യൻസ് എൽ. പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പ്രൈമറി സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നടന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറാേന അസിസ്റ്റൻ്റ് വികാരി ഫാ.ഡാൻ കടുപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രവിത്താനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സജി തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി. മത്സരത്തിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനം GLPS തലപ്പുലം നേടിയപ്പോൾ വേലത്തുശ്ശേരി സെൻ്റ് തോമസ് Read More…











