erattupetta

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 24 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും, വികസനത്തിന്റെയും, പ്രതീക്ഷകളുടെയും പുതുയുഗം സൃഷ്ട്ടിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി 24 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഈരാറ്റുപേട്ടയിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാർ യു ഡി എഫ് നേതാക്കളായ മജു പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, റാസി ചെറിയവല്ലം അഡ്വ വി എ മുഹമ്മദ്‌ ഇല്ല്യാസ്, സാബു Read More…

poonjar

പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ടാദിന മഹോത്സവം; 24മുതൽ 28 വരെ

പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ടാദിന മഹോത്സവം 24മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് 6.30 ന് ദീപാരാധന 7 ന് തിരുവരങ്ങ് ഉദ്ഘാടനവും തോട് സംരക്ഷണ ഭിത്തി സമർപ്പണവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. 8 ന് മെഗാ തിരുവാതിര 8.30 ന് നാമജപലഹരി രാത്രി 10 മുതൽ കീഴക്കാവിൽ വലിയ ഗുരുതി. 25 ന് രാവിലെ 9.30 Read More…

pala

പൂവരണി ക്ഷേത്രം – പി.എച്ച്.സി റോഡിന് ശാപമോക്ഷം: ജോസ്.കെ.മാണിക്ക് നന്ദി പറഞ്ഞ് നാട്ടുകാർ

മീനച്ചിൽ: മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി ക്ഷേത്രം – പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേ മാറി. 2.30 കി.മീ റോഡ് ടാർ ചെയ്ത് നവീകരിച്ച് നാടിന് സമർപ്പിച്ചു. അവസാന ഘട്ട നിർമ്മാണ പ്രവർത്തനവും പൂർത്തിയായ റോഡിലൂടെ എത്തിയ ജോസ്.കെ.മാണിക്ക് നാട്ടുകാർ വൻ സ്വീകരണം നൽകി. കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി ആരംഭിച്ച റോഡ് നിർമ്മാണം പാതിവഴിയിൽ മുടങ്ങിയിരുന്നു. പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശി സി.കെ.ജോജോയ്ക്ക്( 64) പരുക്കേറ്റു. ഉച്ചയ്ക്ക് വാലാച്ചിറ ഭാ​ഗത്തായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ കെ.ആർ.പ്രശാന്ത് കുമാറിന് പരുക്കേറ്റു. രാവിലെ മുത്തോലി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. എരുമേലി ഭാ​ഗത്ത് വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് അഷ്റഫിന് ( 24) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് Read More…

aruvithura

സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ ജേക്കബ് ജോസഫ് അർഹനായി. സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്. അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ് ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്. 2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി Read More…

general

വികസന സന്ദേശ സദസ് ഉദ്ഘാടന സമ്മേളനംവൈകുന്നേരം 4 മണിക്ക് പേണ്ടാനം വയലിൽ

എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ മുന്നൊരക്കമായി നടത്തിയ വികസന മുന്നേറ്റ ജാഥയുടെ തുടർച്ചയായി ഓരോ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്ന വികസന സന്ദേശ സദസ്സിന് കരൂരിൽ തുടക്കമാവുകയാണ്. ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സദസ്സ് പേണ്ടാനം വയലിൽ വൈകുന്നേരം 4 മണിക്ക് പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.

pala

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം

പാലാ: ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം. വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചിമ്മാതെ നടത്തിയ പരിചരണത്തിന്റെ പുണ്യമായി മാറി. ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസ്സുകാരൻ കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ മടങ്ങിയപ്പോൾ പരിചരിച്ചവർ ഒന്നടങ്കം അവന് സ്നേഹചുംബനങ്ങൾ നൽകിയാണ് പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ഒക്ടോബർ 9ന് Read More…

general

മെട്രോ സ്റ്റേഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നിയമവിരുദ്ധം

റെയില്‍വേ ആക്ട് 145 പ്രകാരം റെയില്‍വേയുടെ ഭൂമിയിലോ, പരിസരങ്ങളിലോ ലഹരിക്കടിമപ്പെട്ട് പ്രവേശിക്കുന്നത് ആറ് മാസം തടവും 500 രൂപാ പിഴയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്നിരിക്കെ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ബെവ്‌കോയുടെ ഔട്ട്‌ലെറ്റ് തുടങ്ങിയിരിക്കുന്നത് ചട്ടലംഘനമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. മദ്യപിച്ച് ട്രെയിനില്‍ കയറരുതെന്ന് മാത്രമല്ല റെയില്‍വേയുടെ അധീനതയിലുള്ള ഒരിടത്തും അങ്ങനെയുള്ളവര്‍ പ്രവേശിക്കരുതെന്ന നിയമവ്യവസ്ഥയുള്ളപ്പോള്‍ റെയില്‍വേയുടെ അധീനതയിലുള്ള സ്റ്റേഷനില്‍ തന്നെ ബെവ്‌കോയ്ക്ക് അവസരം കൊടുത്തത് ചട്ടലംഘനം തന്നെ. 500 മീറ്റര്‍ റെയില്‍വേയുടെ ദൂരപരിധിയിലുള്ള Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശികളായ ജിഷ ബിനോയ് ( 48) , ജെനീസ ബിനോയ് ( 19), ബെർണിസ് ബിനോയ് ( 14) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാനാട്ടുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.

erattupetta

പുതു യുഗ യാത്രക്ക് വൻ വരവേല്പ് നൽകാൻ പൂഞ്ഞാർ ഒരുങ്ങി കഴിഞ്ഞു: ആന്റോ ആന്റണി.എം.പി

ഈരാറ്റുപേട്ട :കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം ജനങ്ങൾ വെറുത്ത് കഴിഞ്ഞു. ആരാധനാലയങ്ങൾ പോലും കൊള്ളയടിക്കപ്പെടുന്നു. ആരോഗ്യ രംഗം കുത്തഴിഞ്ഞു. മദ്യവും ലഹരിയുo വ്യാപകമായി. പിണറായി സർക്കാർ അധികാരംവിട്ടൊഴിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് പുതു യുഗ യാത്ര കടന്നുവരുമ്പോൾ തടിച്ച് കൂടുന്ന ജനസാഗരം. ആന്റോ ആന്റണി എം.പി. പറഞ്ഞു. യു ഡി.എഫ്. പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ആന്റോ ആന്റണി. രാവിലെ 10.30. ന് പോലീസ് സ്റ്റേഷന് മുൻവശം Read More…