പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനത്ത് വച്ച് ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിനി അനു റോസ് ബേബിക്ക് ( 42 ) പരുക്കേറ്റു. രാവിലെ 6 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കൊങ്ങാണ്ടൂരിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊങ്ങാണ്ടൂർ സ്വദേശിനി വി. ആർ രജിതയ്ക്ക് (54 ) പരുക്കേറ്റു.
Year: 2026
ലഹരിവിരുദ്ധ മേഖലയില്‍ ആതുരശുശ്രൂഷകര്‍ക്കും തുല്യപങ്ക്
പാലാ :ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ ആതുരശുശ്രൂഷാ പ്രവര്‍ത്തകര്‍ക്കും തുല്യ പങ്കാണുള്ളതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെയും ഐ.എച്ച്.എം. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് മേരിഗിരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്’ പരിപാടിയുടെ ഉദ്ഘാടനം ഐ.എച്ച്.എം. നഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വ്യാപനത്തെ തുടര്‍ന്ന് കത്തിക്കുത്തേറ്റും, അപകടങ്ങളില്‍ മുറിവേറ്റും ദിനംപ്രതി ക്വാഷ്വാലിറ്റിയിലേക്ക് എത്തുന്നവരുടെ Read More…
വടക്കേൽ തോമസ് നിര്യാതനായി
പനച്ചിപ്പാറ: വടക്കേൽ തോമസ് (80) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ഞായറാഴ്ച )ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ പ്രധാന തിരുനാളിന് ഒരുക്കമായുള്ള രണ്ടാം ദിനാചരണം ഭക്തിനിർഭരമായി സമാപിച്ചു
തിരുന്നാളിന്റെ രണ്ടാം ദിനാചരണത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിലുള്ള കപ്പേളകളിൽ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയിൽ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. അതിനുശേഷം മുട്ടം സിബിഗിരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺസൻ പാക്കരമ്പേലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ പരിശുദ്ധ കുർബാനയും, നൊവേനയും നടത്തപ്പെട്ടു. ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം പരിശുദ്ധ മാതാവിനോടുള്ള വണക്കത്തിനായി ദൈവാലയത്തിന് ചുറ്റും ജപമാല പ്രദക്ഷിണവും തുടർന്ന് വാഹന വെഞ്ചരിപ്പും ഭക്തിപൂർവ്വം നടത്തി. വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടുകൂടിയാണ് തിരുനാളിന്റെ രണ്ടാം ദിനാചരണം സമാപിച്ചത്. ദേവാലയത്തിൽ എല്ലാ Read More…
48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച മിനി ജോസിന് മികച്ച നേട്ടം
പൂഞ്ഞാർ : വയനാട് സുൽത്താൻ ബത്തേരിയിൽ ജനുവരി 28 മുതൽ 31 വരെ നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച മിനി ജോസിന്( പൂഞ്ഞാർ ) മികച്ച നേട്ടം. സീനിയർ, മാസ്റ്റർ വിഭാഗങ്ങളിലായി മത്സരിച്ച ഇവർ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി. കോട്ടയം ജില്ലയ്ക്കു വേണ്ടി നാല് സ്വർണ്ണ മെഡലുകൾ നേടിയ മിനി ജോസിന്റെ പ്രകടനം വലിയ കരുത്തായി. പൂഞ്ഞാർ ‘ROF Edge Gym’-ൽ റിജു മാത്യുവിന്റെ കീഴിലാണ് Read More…
ഹരിതകേരളം മിഷൻ ജനകീയ വൃക്ഷവത്കരണ പദ്ധതിക്ക് തുടക്കം
കോട്ടയം :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ‘ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം’ എന്ന സ്‌കൂൾ കുട്ടികൾക്കായുള്ള ജനകീയ വൃക്ഷവത്ക്കരണ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ ബാരിക്കേഡിലും പോസ്റ്റിലും ഇടിച്ചു പ്രവിത്താനം സ്വദേശികളായ വർക്കി (72 ) ഭാര്യ ചിന്നമ്മ (68 ) തൊടുപുഴ സ്വദേശി ദീതുൾ ( 38 ) എന്നിവർക്ക് പരിക്കേറ്റു. പിറവത്ത് പോയി വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അർധരാത്രിയിൽ അപകടത്തിൽ പെട്ടത് . പെരിയകുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരട്ടയാർ സ്വദേശി എബി ജീച്ചന് ( Read More…
കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും Read More…
കാരുണ്യ ദിനം ആചരിച്ചു
പാലാ : കെ.എം.മാണിയുടെ93-ാം ജന്മദിനത്തിനോടനുബദ്ധിച്ച് പാലായിൽ മാണി സാറിന്റെ പ്രതിമക്കു മുമ്പിൽ കെ.എം.മാണി കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽപുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ സാജൻ തൊടുക അധ്യക്ഷനായി കൺവീനർ ഷാജി പാംമ്പൂരി സെക്രട്ടറി ജോസഫ് സൈമൺ അംഗങ്ങളായ തോമസൂ കുട്ടി വട്ടയ്ക്കാട്ട് ജോമോൻ കൊല്ല കൊമ്പിൽ ക്രിസ്റ്റീൻ ജോൺ അജി അമ്പലത്തറ എന്നിവർ പങ്കെടുത്തു
അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി
ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ കൊണ്ടാടുന്ന തിരുനാളിന് ഇന്ന് ജനുവരി 30, 2026 ന് കൊഴുവനാൽ ഫൊറോന പള്ളി വികാരി ബഹുമാനപ്പെട്ട ജോസ് നെല്ലിക്കത്തെരുവിൽ അച്ചൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. അൽഫോൻസാഗിരി പള്ളി വികാരി റവ. ഫാ. ജോൺ കുറ്റാരപ്പള്ളിൽ, റവ. ഫാ. അലക്സ് തണ്ണിപ്പാറ CMI , റവ. ഫാ. ആന്റണി തോണക്കര എന്നിവർ സഹകാർമ്മികരായിരുന്നു. കൊടിയേറ്റിനുശേഷം ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, സെമിത്തേരി സന്ദർശനം എന്നിവയിൽ ഇടവക ജനങ്ങൾ ഒന്നാകെ ഭക്തി ആദരപൂർവ്വം Read More…










