വാകക്കാട്: കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കൗമാര വിദ്യാഭ്യാസവും കഴിവുകളും എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 10 മുതൽ 19 വയസ്സുവരെയുള്ള കാലഘട്ടം ശാരീരികവും മാനസികവും സാമൂഹികവുമായ സങ്കീർണ്ണ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരപ്രായമാണെന്നും ഇവർക്ക് ശരിയായ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ജീവിത നൈപുണ്യങ്ങൾ, മാനസികാരോഗ്യം, എന്നിവയിൽ ശാസ്ത്രീയ അവബോധം Read More…
Year: 2026
ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും ബജറ്റ് വിഹിതം; ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി
പാലാ: ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും കൂടുതൽ ബജറ്റ് വിഹിതം അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത നിർദ്ദിഷ്ഠ പാലാ ഇൻഫോസിറ്റിക്ക് 7 കോടി രൂപയും, പാലാ ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി രൂപയുമാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്. പാലാ വലവൂർ ട്രിപ്പിൾ ഐ.ടി യോട് അനുബന്ധിച്ച് ഇൻഫോ സിറ്റി കൂടി സ്ഥാപിക്കുന്ന എന്നതാണ് ലക്ഷ്യമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചിരുന്നു. ഇതിനായി ഐ ടി വകുപ്പ് Read More…
ലോക ക്യാൻസർ ദിനാചരണം; മെഗാ രക്തദാന ക്യാമ്പ് നടത്തി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്
ഈരാറ്റുപേട്ട : അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ ലോക ക്യാൻസർ ദിനാചരണവുംമെഗാ രക്തദാന ക്യാമ്പും നടത്തി. അമ്പതു ശതമാനത്തിലധികം ക്യാൻസർ രോഗികൾക്കും മരുന്നുകൾക്കൊപ്പം അത്യാവശ്യമായി വരുന്ന ഒരു ഘടകമാണ് രക്തം. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കോളേജ് എൻ എസ് എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബും ചേർന്ന് ഈ വർഷത്തെ ക്യാൻസർ ദിനാചരണം മെഗാ രക്തദാന Read More…
മാർ സ്ലീവാ മെഡിസിറ്റിയും രാമപുരം മാർ അഗ്സ്തിനോസ് കോളജും ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി
പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി നടത്തിയ വാക്കത്തോൺ – 2026 വർണാഭമായി മാറി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേർന്നു. എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ മുഖ്യസന്ദേശം നൽകി വാക്കത്തോൺ – 2026 ഫ്ലാഗ് ഓഫ് Read More…
‘ഹെൽത്തി കേരള’ ക്യാമ്പയിന് ജില്ലയിൽ തുടക്കം
കോട്ടയം: ഹെൽത്തി കേരള ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ വച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ നിർവഹിച്ചു. ‘ആരോഗ്യം എല്ലാവർക്കും സേവനങ്ങൾ എല്ലാവരിലേക്കും’ എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന്റെ പ്രചാരണ വാഹനം ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലൂടെയും നാലു നഗരസഭാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും. ഫെബ്രുവരി 28 വരെയാണ് ക്യാമ്പയിൻ. ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർഥികൾ കളക്ട്രേറ്റിൽ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. ആരോഗ്യ Read More…
കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിൽ ഇടിച്ച് അപകടം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായിയത്. കാളകെട്ടിക്കും കപ്പാടിനും ഇടയിലുള്ള ഭാഗത്തുവെച്ച് റോഡിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിൽ അതിവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട വാഹനം സമീപത്തെ കടയിലേക്കും ഇടിച്ചു കയറി. അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടയുടെ ഷട്ടർ തകർന്നിട്ടുണ്ടെങ്കിലും, അപകടസമയത്ത് കടയുടെ മുൻവശത്തോ റോഡരികിലോ കാൽനടയാത്രക്കാരോ മറ്റു ആളുകളോ ഇല്ലാതിരുന്നത് Read More…
വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
വെളിച്ചെണ്ണക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. ഈ വിലക്ക് ഇനി മുതൽ സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. Read More…
നെൽക്കൃഷിയിലും നൂറുമേനി കൊയ്ത് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് ചെയ്ത നെൽകൃഷിയിൽ നൂറുമേനി കൊയ്ത് വിദ്യാർത്ഥികൾ. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് നെൽകൃഷി നടത്തി വിളവെടുത്തത്. രാസവളങ്ങളോ രാസകീടനാശിനികളോ Read More…
വെള്ളികുളം പള്ളിത്തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
വെള്ളികുളം: ഹൈറേഞ്ചിന്റെ കവാടവും പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന ദൈവാലയവുമായ വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനത്തിൽ നവ വൈദികൻ ഫാ.ജോർജ് പ്ലാത്തോട്ടത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുന്നാൾ ഏറ്റെടുത്തു നടത്തിയ 58 പ്രസുദേന്തിമാരുടെ ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടത്തപ്പെട്ടു. മാതാവിൻ്റെ ഗ്രോട്ടോയിലേയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടു ഫാ.പോൾ ചിറപ്പുറത്ത് ,ഫാ. ആൻ്റണി Read More…
സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ Read More…











