ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ഷാഫി പറമ്പിൽ എം.പി നയിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ വൻ ജനസാഗരമായി മാറി. കത്തുന്ന വേനൽച്ചൂടിനെ പോലും വകവെക്കാതെ ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാക്കളെ വരവേറ്റത്. ചേന്നാട് കവലയിൽനിന്ന് ആരംഭിച്ച റോഡ് ഷോ കടന്നു പോയ വഴികളിലെല്ലാം യു.ഡി.എഫ് പ്രവർത്തകരുടെ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ അലയടിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പം എത്തിയ ഷാഫി പറമ്പിലിനെ ത്രിവർണ്ണ Read More…
Year: 2026
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈക്കോൽ കയറ്റി വന്ന വാഹനത്തിന്റെ മുകളിൽ നിന്നു വീണ് കടപ്പൂര് സ്വദേശി അജി.ആർ ( 55) ന് പരുക്കേറ്റു. രാവിലെ 10 മണിയോടെ കടപ്പൂര് ഭാഗത്ത് വച്ചായിരുന്നു അപകടം. മുത്തോലി ഭാഗത്ത് വച്ച് കാർ ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ചു കൂടല്ലൂർ സ്വദേശിനി മോളമ്മ സാബുവിന് ( 50) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.
എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജിൻ്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ
പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജിൻ്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ. യുവതലമുറക്ക് നാട് വിടാതെ സ്വന്തം നാട്ടിൽ അന്തസായി ജോലിചെയ്ത് ജീവിക്കാൻ വേണ്ട സാഹചര്യം സൃഷ്‌ടിക്കാനായി ഷോൺ ജോർജിനെ വിജയിപ്പിക്കണമെന്നും നാട്ടിൽ വികസനം സൃഷ്ടിക്കപ്പെടാൻ മാറ്റത്തിനായി പോരാടുവാനും വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി പാലാ മുൻസിപ്പൽ അവസാനിച്ചു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കാ ഫ്ലാഷ് മോബും കുട്ടികൾ അവതരിപ്പിച്ചു. പാലായിലെ വിവിധ വ്യപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ മെയ് 30 വരെ
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50 % കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാൻസർ രോഗ നിർണയം 7 മിനിറ്റിനുള്ളിൽ അറിയാവുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി യാണ് രോഗ നിർണയത്തിനായുള്ളത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പത്യേകതയാണ്. ബുക്കിംഗിനായി വിളിക്കുക – 9188925708 , 9757231602.
മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ നിര്യാതനായി
കളത്തുകടവ്: മണ്ണംപ്ലാക്കൽ റിട്ട. പഞ്ചായത്ത് സ്പെഷൽ ഓഫിസർ മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ (97) നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 9നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (4/04/2024) വൈകിട്ട് 4 മണിക്ക് കളത്തുകടവ് സെന്റ് ജോൺ വിയാനി പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി ചക്കലായിൽ പരേതയായ കൊച്ചുമറിയാമ്മ. മക്കൾ: സണ്ണി, ബേബി, ബെന്നി, ജോസി, ബോബി, നിമ്മി, അനു, സോളി. മരുമക്കൾ: തങ്കമ്മ നിലവുംതറ (കാവാലം), ഡെൽഫി അക്കര (ഒല്ലൂർ), പരേതയായ ലില്ലി കിടങ്ങത്താഴം (പൂഞ്ഞാർ), ലാലി (ആലുവ), ഡെയ്സി Read More…
വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
കോട്ടയം :ഓണ്‍ലൈന്‍ മുഖേന വാങ്ങിയ റോബോട്ടിക് വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചുനല്‍കാത്ത കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കോട്ടയം ദേവലോകം ഇഞ്ചക്കാട്ട് ജോര്‍ജ് തോമസ് 2022 ഫെബ്രുവരിയിലാണ് 22990 രൂപ നല്‍കി നാസികിലെ മെക്ടേണിംഗ് ഈസ്റ്റ്‌ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വാക്വം ക്ലീനര്‍ വാങ്ങിയത്. 2025 ഓഗസ്റ്റില്‍ തകരാറിലായതിനേത്തുടര്‍ന്ന് റിപ്പയറിങിന് നല്‍കി. വാറന്റി പീരിഡ് ആയിരുന്നിട്ടും ബാറ്ററി മാറ്റിവെക്കുന്നതിന് കമ്പനി 3540 രൂപ വാങ്ങി. മുകള്‍ Read More…
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തലപ്പലവും ഭരണങ്ങാനവും പാലാ ഗ്രീൻ ടൂറിസം, പിൽഗ്രിം ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും: മാണി സി കാപ്പൻ
യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് വികസനത്തിന്റെ സുവർണ്ണ നാളുകൾ ആകുമെന്നും അത് ജനപക്ഷ വികസനത്തിന്റെ പുതിയ മാതൃക രാജ്യത്തിനും ലോകത്തിനു മുൻപിൽ തുറക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥിയും പാലാ എംഎൽഎയുമായ മാണിസി കാപ്പൻ. സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാകും പാലായെ താൻ മുന്നോട്ടു നയിക്കുക എന്നും കാപ്പൻ വ്യക്തമാക്കി. നഗര കേന്ദ്രീകൃത വികസനം അല്ല മറിച്ച് ഗ്രാമങ്ങളെ നഗരങ്ങൾ ആക്കുന്ന ദീർഘവീക്ഷണമുള്ള വികസന സങ്കൽപ്പങ്ങളാണ് പാലായ്ക്ക് വേണ്ടി യുഡിഎഫ് ആവിഷ്ക്കാരിക്കാനിരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. Read More…
ആലഞ്ചേരിയിൽ മേരിക്കുട്ടി ജോസഫ് നിര്യാതയായി
ആലഞ്ചേരിയിൽ മേരിക്കുട്ടി ജോസഫ് (44) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (02.04.2026) വൈകുന്നേരം 5:30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ആവേശം വാനോളമുയർത്തി ഇടത് യുവജന സംഘടനകളുടെ ഡിജെ വിത്ത് റോഡ് ഷോ
പാലാ: ഇടത് യുവജന സംഘടനകൾ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലാ പട്ടണത്തിൽ ഡിജെ വിത്ത് റോഡ് ഷോ നടത്തി.റോഡ് ഷോയുടെ തുടക്കം മുതൽ ജോസ് കെ മാണി യുവാക്കൾക്കൊപ്പം പങ്കാളിയായപ്പോൾ ആവേശം വാനോളമുയർന്നു. പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു. തോമസ്കുട്ടി വരിക്കയിൽ, വിഷ്ണു NR, അനീഷ് തോമസ്,സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത്ത് സന്തോഷ്,അഞ്ചു സെബാസ്റ്റ്യൻ, അനിൽ ചാക്കോ, ജെയിംസ് പൂവത്തോലി,ജെറി വർഗീസ്, ടോബി Read More…
പിസി ജോർജിന്റെ വാഹന പര്യടനം വൻ ആവേശത്തിലേക്ക്
തിടനാട് : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം തിടനാട് പഞ്ചായത്തിൽ നടന്നു. രാവിലെ മൂന്നാം തോടിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാ ദേവി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പര്യടനം വലിയ ആവേശമായിരുന്നു. ഓരോ സ്വീകരണ പോയിന്റുകളിലും പുഷ്പ വൃഷ്ടി യോടെ അമ്മമാരും,കൊച്ചു കുട്ടികളും സ്വീകരിച്ചു. ഏകദേശം എട്ട് മണിയോടെ പര്യടനം പിണ്ണാക്കനാട് ടൗണിൽ സമാപിച്ചു. പര്യടന പരിപാടികൾക്ക് Read More…











