എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ മുന്നൊരക്കമായി നടത്തിയ വികസന മുന്നേറ്റ ജാഥയുടെ തുടർച്ചയായി ഓരോ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്ന വികസന സന്ദേശ സദസ്സിന് കരൂരിൽ തുടക്കമാവുകയാണ്. ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സദസ്സ് പേണ്ടാനം വയലിൽ വൈകുന്നേരം 4 മണിക്ക് പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.
Month: March 2026
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം
പാലാ: ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം. വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചിമ്മാതെ നടത്തിയ പരിചരണത്തിന്റെ പുണ്യമായി മാറി. ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസ്സുകാരൻ കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ മടങ്ങിയപ്പോൾ പരിചരിച്ചവർ ഒന്നടങ്കം അവന് സ്നേഹചുംബനങ്ങൾ നൽകിയാണ് പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ഒക്ടോബർ 9ന് Read More…
മെട്രോ സ്റ്റേഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നിയമവിരുദ്ധം
റെയില്‍വേ ആക്ട് 145 പ്രകാരം റെയില്‍വേയുടെ ഭൂമിയിലോ, പരിസരങ്ങളിലോ ലഹരിക്കടിമപ്പെട്ട് പ്രവേശിക്കുന്നത് ആറ് മാസം തടവും 500 രൂപാ പിഴയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്നിരിക്കെ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ബെവ്‌കോയുടെ ഔട്ട്‌ലെറ്റ് തുടങ്ങിയിരിക്കുന്നത് ചട്ടലംഘനമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. മദ്യപിച്ച് ട്രെയിനില്‍ കയറരുതെന്ന് മാത്രമല്ല റെയില്‍വേയുടെ അധീനതയിലുള്ള ഒരിടത്തും അങ്ങനെയുള്ളവര്‍ പ്രവേശിക്കരുതെന്ന നിയമവ്യവസ്ഥയുള്ളപ്പോള്‍ റെയില്‍വേയുടെ അധീനതയിലുള്ള സ്റ്റേഷനില്‍ തന്നെ ബെവ്‌കോയ്ക്ക് അവസരം കൊടുത്തത് ചട്ടലംഘനം തന്നെ. 500 മീറ്റര്‍ റെയില്‍വേയുടെ ദൂരപരിധിയിലുള്ള Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശികളായ ജിഷ ബിനോയ് ( 48) , ജെനീസ ബിനോയ് ( 19), ബെർണിസ് ബിനോയ് ( 14) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാനാട്ടുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പുതു യുഗ യാത്രക്ക് വൻ വരവേല്പ് നൽകാൻ പൂഞ്ഞാർ ഒരുങ്ങി കഴിഞ്ഞു: ആന്റോ ആന്റണി.എം.പി
ഈരാറ്റുപേട്ട :കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം ജനങ്ങൾ വെറുത്ത് കഴിഞ്ഞു. ആരാധനാലയങ്ങൾ പോലും കൊള്ളയടിക്കപ്പെടുന്നു. ആരോഗ്യ രംഗം കുത്തഴിഞ്ഞു. മദ്യവും ലഹരിയുo വ്യാപകമായി. പിണറായി സർക്കാർ അധികാരംവിട്ടൊഴിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് പുതു യുഗ യാത്ര കടന്നുവരുമ്പോൾ തടിച്ച് കൂടുന്ന ജനസാഗരം. ആന്റോ ആന്റണി എം.പി. പറഞ്ഞു. യു ഡി.എഫ്. പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ആന്റോ ആന്റണി. രാവിലെ 10.30. ന് പോലീസ് സ്റ്റേഷന് മുൻവശം Read More…
ഈരാറ്റുപേട്ട ബിആർസിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 78 ലക്ഷം രൂപ അനുവദിച്ചു
ഈരാറ്റുപേട്ട: സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാർസ് സ്കീമിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ മോഡൽ ബി ആർ സി കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി കുട്ടികളുടെയും, പഠന വൈകല്യമുള്ള കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും, വിവിധ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് ബിആർസികളാണ്. കൂടാതെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും -2 മുതൽ +2 Read More…
കുടുംബത്തില്‍ കിടന്നുറങ്ങേണ്ടവരെ ബാറിലോ, റോഡിലോ കിടത്തിയുറക്കുന്ന നയം’മലബാര്‍ നിഗൂഢത’ നിലവിലെ നയത്തിന് യോജിച്ച പേര്
കുടുംബത്തില്‍ കിടന്നുറങ്ങേണ്ടവരെ ബാറിലോ റോഡിലോ കിടത്തിയുറക്കുന്ന ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള മദ്യനയ നിലപാടിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ക്യാബിനറ്റിലോ മുന്നണിയിലോ കൂടിയാലോചിക്കാത്ത ഈ നയവ്യതിയാനത്തെ ശനിയാഴ്ച നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ തിരുത്തണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിക്കുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. തെരഞ്ഞെടുപ്പടുത്ത സമയത്ത് സുബോധത്തോടെ പ്രചരണ പരിപാടികളിലും വോട്ടിംഗിലും പങ്കെടുക്കാനുള്ള സാഹചര്യം ഈ സര്‍ക്കാര്‍ ഉണ്ടാക്കണം. അല്ലാത്തപക്ഷം മദ്യത്തെയും മാരക ലഹരികളെയും അകറ്റി നിര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ ശക്തമായ നിലപാടെടുക്കും. മദ്യം വര്‍ജ്ജിക്കേണ്ടത് കഴിക്കുന്ന ആളാണെന്ന Read More…
പിണ്ണാക്കനാട് – ചേറ്റുതോട് – പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം & ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു
ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് Read More…
സൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ് അരുവിത്തുറയിൽ
അരുവിത്തുറ :അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് 2026 ഫെബ്രുവരി 22ന് ഞായറാഴ്ച രാവിലെ 9:30 മുതൽ ഒരു മണി വരെ അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടക്കും. സമ്മേളനം പൂഞ്ഞാർ പാലസിലെ പ്രൊഫസർ സുധ ഗോദവർമ ഉദ്ഘാടനംചെയ്യും. ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പ്രസിഡൻ്റ് Read More…
രാമപുരം കോളേജിൽ സ്പോർട്സ് ഡേ നടത്തി
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. രാമപുരം പോലീസ് എസ്. എച്ച്. ഒ. ദീപക് കെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ വർണ്ണാഭമാക്കി. വിവിധ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ ബ്ലൂ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ എവർ Read More…











