പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശി കെ. ആർ. സജിക്ക് ( 55 ) പരുക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശികളായ ടി.ജെ രാജേഷ് ( 49 ) ബിജു ടി.ജി (49 ) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം . ബൈക്ക് ലോറിയുടെ Read More…
Month: February 2026
ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു
ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടവാതൂര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര്‍ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരെഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ രേഖപ്പെടുത്തി സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റിന്‍റെ ലോഞ്ചിംഗും കളക്ടർ നിർവഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥികള്‍ ജില്ലാ സ്വീപ് വിഭാഗവുമായി സഹകരിച്ചാണ് വെബ് Read More…
വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ. ജസ്റ്റിസ് കെ.റ്റി തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്‌കാരം. പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം. കേരളത്തിൽ നിന്ന് എട്ട് പേർക്കാണ് പത്മ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും പത്മ ശ്രീ ലഭിച്ചു. എ.ഇ. മുത്തു Read More…
“ഭൂതകാലങ്ങളിൽ ” 2026; പൂർവ്വ വിദ്യാത്ഥി സംഗമം നടത്തി
ഈരാറ്റുപേട്ട: തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 1995-പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.”ഭൂതകാലങ്ങളിൽ 2026 എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി. മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗമം ഉത്ഘാടനം ചെയ്തു. സെക്രട്ടറി സിയാദ് മുരുക്കോലിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഇ. ഷിഹാബ്, കെ.പി. മുജീബ് ,സക്കീർ നടയ്ക്കൽ.സുധീർ ബഷീർ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.
മാക്കീൽ തീർത്ഥാടനം നടത്തപ്പെട്ടു
കോട്ടയം അതിരൂപത കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ധന്യൻ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മാക്കീൽ തീർത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച ഉച്ചക്ക് 12:30ന് കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചന്റെ കബറിടത്തിങ്കൽനിന്ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടത്തിങ്കലേക്ക് നടത്തപ്പെട്ടു. കൈപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് മദർ സി.റൂബി SJC ഏവരെയും സ്വാഗതം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ മാക്കീൽ തീർഥാടനത്തെ പരിചയപ്പെടുത്തുകയും തീർത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. Read More…
ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി റിമാൻഡിൽ
ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസിലെ പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായിരുന്നു പാമ്പാടി സ്വദേശി ബാബു തോമസ്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ജോസഫ്. കന്യാസ്ത്രീ ആശുപത്രി മാനേജ്മെൻറിന് നൽകിയ പരാതിയാണ് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രാമപുരം സ്വദേശികളായ ജിജോ ജോർജ് ( 27 ) ആൽബിൻ ബെന്നി (28 ) എന്നിവർക്ക് പരുക്കേറ്റു. പുലർച്ചെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അനൂപ് വി ജയന് (28 ) പരുക്കേറ്റു. പുലർച്ചയായിരുന്നു അപകടം.
ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി.പി നാസർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ കെ, സൂപ്പർവൈസേഴ്സ് നേതൃത്വം നൽകി. വിവാഹ നിരോധന നിയമം, പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാടി പ്രവർത്തകരുടെ തെരുവുനാടകം അരുവിത്തുറ പള്ളിക്ക് സമീപം അവതരിപ്പിച്ചു.
മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരി വ്യാപനത്തിലും നിലപാട് വ്യക്തമാക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടത്-വലത്-ബി.ജെ.പി. മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് സഭാ ആസ്ഥാനത്ത് നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി സമ്മേളനം ആവശ്യപ്പെട്ടു. മദ്യനയ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറ്റുന്നതിനാലാണ് മദ്യലഹരി വിഷയത്തില്‍ പരസ്യനിലപാട് വ്യക്തമാക്കണമെന്ന് സമ്മേളനം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടത്. ആര് എവിടെ ചോദിച്ചാലും മദ്യശാലകള്‍ അനുവദിച്ചുകൊടുക്കുന്ന നയമാണ് മദ്യവര്‍ജ്ജനം പ്രഖ്യാപിച്ചും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യം Read More…
വർഷം ചലാനുകൾ അഞ്ചിൽ കവിഞ്ഞാൽ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതിന് പിന്നാലെ ഈ നിയമങ്ങൾ കേരളത്തിലും കർശനമാക്കി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് ചലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. ഒരു ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ ഈ പിഴയൊടുക്കിയിരിക്കണമെന്നതാണ് മോട്ടോർ വാഹന നിയമ ഭേദഗതിയിലെ സുപ്രധാന നിർദേശം. ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ മറ്റൊരു സുപ്രധാന നിർദേശം. Read More…










