കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണബാങ്കുകൾക്കായി ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളിൽ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ആഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന Read More…
Month: February 2026
എസ്എംവൈഎം വാർഷിക റിപ്പോർട്ട് കൈമാറി
പാലാ : പാലാ രൂപതാ യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ 2025 പ്രവർത്തനവർഷത്തെ വാർഷിക റിപ്പോർട്ട് ‘മറുപടി’ പുറത്തിറങ്ങി. എസ്എംവൈഎം പാലാ രൂപത 2025 പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് റിപ്പോർട്ട് കൈമാറി. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ ഓൺലൈൻ ബുള്ളറ്റിനുകൾ ഏകോപിപ്പിച്ചാണ് ‘ മറുപടി’ പുറത്തിറക്കിയിരിക്കുന്നത്. രൂപതയിലെ യുവജനപ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പിതാവ് പുതിയ നേതൃനിരയ്ക്ക് ആശംസകൾ നേർന്നു. രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, മിജോ ജോയി, Read More…
രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന്
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ Read More…
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം ;ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍, നിയമനങ്ങള്‍ സുതാര്യമാക്കണം: വിഷ്ണു വഞ്ചിമല
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ജോലിക്ക് വേണ്ടി ഉറക്കമിഴച്ചിരുന്ന് പഠിച്ച് ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയായി, 500 രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് യോഗ്യതാ പരീക്ഷയെഴുതിയത്. ഫീസ് എന്ന നിലയില്‍ കോടികളാണ് ദേവസ്വം ബോര്‍ഡ് പിരിച്ചെടുത്തത്, പരീക്ഷയെഴുതി ലിസ്റ്റും ആയ ശേഷം പരീക്ഷ നടത്തിയ നടപടിയുള്‍പ്പടെ പിന്‍വലിച്ചതോടുകൂടി ദേവസ്വം ബോര്‍ഡിലെ ഇടത് വലത് കക്ഷികളുടെ സുതാര്യമല്ലാത്ത നടപടികളും, പിന്‍വാതില്‍ നിയമനവും മൂലമാണ്, ഈ കാര്യത്തില്‍ ബലിയാടായത് ജീവനോപാധി തേടി, Read More…
ആനക്കല്ല് സെന്റ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷവും റൂബി ജൂബിലി സമാപനവും
കാഞ്ഞിരപ്പള്ളി: കാഞ്ഞിപ്പള്ളി ആനക്കല്ല സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിൻ്റെ 40-ാമത് വാർഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14, 15, 16, 17 തീയതികളിലായി നടക്കും. 17-ാംതീയതി രാവിലെ 9 .30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളന വിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിൻസിപ്പൽ ഫാ. ആൻ്റണി തോക്കനാട്ട്, Read More…
കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി; സംസ്കാരം നാളെ നീലൂരിൽ
നീലൂർ: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട ‘കുഞ്ഞ്സാർ’ വിടവാങ്ങി. നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം 82 മത്തെ വയസിലായിരുന്നു. 55 വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായിരുന്നു. കുഞ്ഞ്സാർ കണക്കു പഠിപ്പിച്ചാൽ കണക്കിൻ്റെ എബിസിഡി അറിയാത്ത കുട്ടികളും പരീക്ഷകളിൽ കണക്കിനു നല്ല മാർക്ക് വാങ്ങിക്കുമായിരുന്നു. കണക്ക് ഇഷ്ടമില്ലാത്ത കുട്ടികളും കുഞ്ഞ് സാറിൻ്റെ ശിഷ്യണത്തിൽ കണക്കിനെ പാൽപായസം Read More…
സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: അറക്കുളം സെന്റ് മേരീസിന് ജയം
പാലാ: രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അറക്കുളം സെന്റ് മേരീസ് സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് പാലാ സെന്റ് തോമസ് സ്കൂളിനെ പരാജയപ്പെടുത്തി. അറക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സെന്റ് തോമസ്സിനെ മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് ആറക്കുളത്തോട് പരാജയപ്പെട്ടത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് Read More…
എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ കോളേജിൽ
അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ജനുവരി 15 വ്യാഴാഴ്ച നടക്കും.8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു Read More…
പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ
കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് കൂട്ടായ്‌മ. കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങള്‍ സമരത്തിനില്ലെന്നും നയപരമായ കാര്യമായതിനാല്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി Read More…
ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 520 രൂപയോളം ആക്കിയതും സുഖസൗകര്യങ്ങളും, കുറ്റകൃത്യങ്ങള്‍ നിസ്സാരവത്ക്കരിക്കപ്പെടുമെന്നും വര്‍ദ്ധിക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ ആകുന്നവര്‍ 95 ശതമാനവും മദ്യത്തിനും മറ്റ് മാരക ലഹരികള്‍ക്കുമടിപ്പെട്ടവരാണ്. ജയിലിലെ സമൃദ്ധമായ ഭക്ഷണവും ആവശ്യക്കാര്‍ക്ക് കഞ്ചാവും, മയക്കുമരുന്നും, ഫോണും, പോലീസ് സംരക്ഷണവും, ഇറങ്ങുമ്പോള്‍ കൈനിറയെ പണവും ലഭിക്കുന്നത് കുറ്റകൃത്യങ്ങളോട് അറപ്പില്ലാതായി മാറും, നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടും. രാഷ്ട്രീയ കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടാവാം തെരഞ്ഞെടുപ്പിന് മുന്‍പേ സര്‍ക്കാര്‍ Read More…











