കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്‌തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്‌നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, Read More…
Month: February 2026
കേന്ദ്ര പദ്ധതി വേണ്ട, കടം മതി എന്ന നിലപാടിലാണ് കേരളം :കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
കോട്ടയം :രാജ്യത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയും വികസനവും മാത്രം ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങുന്ന നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് പിഎം വികസിത് ഭാരത് റോസ്ഗാർ യോജനയിൽ ദൃശ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയായ പിഎം വികസിത് ഭാരത് റോസ്ഗാർ യോജന രാജ്യത്തെ പുരോഗതിയിലേക്കും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മാത്രം ലക്ഷ്യമിട്ടാണ്. തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിച്ചത് ഉൾപ്പടെ അടിസ്ഥാന ജനവിഭാഗത്തിന് കരുത്ത് പകർന്നത് വികസിത് ഭാരത് സങ്കല്പത്തിലൂന്നിയ മോദി സർക്കാരിൻറെ പ്രവർത്തനങ്ങളാണ്. തൊഴിലുറപ്പ് 100 ദിവസമാക്കിയതും Read More…
ഭക്ഷ്യ കമ്മീഷൻ മലയിഞ്ചിപ്പാറ സ്‌കൂൾ സന്ദർശിച്ചു
കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. തീരുമാനിച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്തരുതെന്ന് കമ്മീഷൻ സ്‌കൂൾ അധികൃതർക്ക് നിദേശം നൽകി. സ്‌കൂളിലെ ജല സ്രോതസ് കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനും കിച്ചൻ കം സ്റ്റോർ ശാസ്ത്രീയമായി പുതുക്കി പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ Read More…
അരുവിത്തുറ കോളേജിൽ സെർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ളീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റൻറ് കൗൺസിലർ ഡോ.ആൻസി മാത്യു നിർവഹിച്ചു. സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ ,പ്രതിവിധി എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറിൽ അവർ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ Read More…
പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ്സ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബും പാലാ മരിയൻ സദനിൽ
പാല: പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ടയും സംയുക്തമായി പാലാ മരിയ സദൻ സന്ദർശിക്കുകയും ന്യൂ ഇയർ ആഘോഷിക്കുകയും , ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും നിത്യോപയോഗ സാധനങ്ങളുടെ വിതരണം നടത്തുകയും ചെയ്തു . പരിപാടിയുടെ ഉദ്ഘാടനം പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിൻ്റെ അധ്യക്ഷതയിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം നിർവഹിച്ചു. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. Read More…
മുണ്ടുപാലം പള്ളിയിൽ വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് കൊടിയേറി
പാലാ :മുണ്ടുപാലം സെൻ്റ് തോമസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റോടുകൂടി ആരംഭിച്ചു. വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ജനുവരി 16 മുതൽ 25 വരെയാണ് തിരുന്നാൾ ആചരണം. പ്രധാന തിരുനാൾ 24, 25 തിയതികളിൽ നടത്തപ്പെടും. തിരുനാൾ ദിവസങ്ങളിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വിശുദ്ധകുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. 23 ന് വൈകിട്ട് 7 :00 ന് പത്തനംതിട്ട റോയൽ ബീറ്റ്സിൻ്റെ ഗാനമേളയും നടത്തപ്പെടും. പ്രധാന Read More…
സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിന് വിജയം
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് ഉജ്ജ്വല വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പാലാ ടീം വിജയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാലാ സെന്റ് തോമസ് സ്കൂളിലെ അഭിഷേക് ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരം സ്വന്തമാക്കി. തിങ്കളാഴ്ച Read More…
മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; എംഎൽഎ ജയിലിൽ തുടരും
മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. രാഹുലിൻ്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിക്കും. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജില്ലാ കോടതിയിലെത്തി ജാമ്യാപേക്ഷ സമർപ്പിക്കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. Read More…
പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ്സ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ടയും പാലാ മരിയൻ സദനിൽ
പാലാ: പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബും സംയുക്തമായി പാലാ മരിയ സദൻ സന്ദർശനവും ന്യൂ ഇയർ ആഘോഷവും , ആരോഗ്യ ബോധവൽക്കരണ ക്ലാസും നിത്യോപയോഗ സാധനങ്ങളുടെ വിതരണവും ഇന്ന് നടത്തും. പരിപാടിയുടെ ഉദ്ഘാടനം പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിൻ്റെ അധ്യക്ഷതയിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം നിർവഹിക്കും. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തും. Read More…
മുരിക്കുംവയൽ സ്കൂളിലെ 81 മത് വാർഷികാഘോഷം
മുരിക്കുംവയൽ: മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81 മത് വാർഷികാഘോഷം 2026 ജനുവരി 16 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി ജിരാജ് മുഖ്യ പ്രഭാഷണം നടത്തി. ദീർഘനാളായി അധ്യാപകനായും പ്രിൻസിപ്പാളിൻ്റെ അധിക ചുമതല വഹിച്ച രാജേഷ് എം പി യുടെ വിരമിക്കൽ ചടങ്ങും, കലാ കായിക പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഇതോടൊപ്പം Read More…











