പാലാ: ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി. എം. സി. ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു. ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
Month: January 2026
പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ്.ജോസഫ് യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
പൂഞ്ഞാർ മലയിഞ്ചിപ്പാറ സെ.ജോസഫ് യുപി സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലെ മോരിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയം.
മഹാകവി പ്രവിത്താനം പി. എം.ദേവസ്യ സ്മാരക അഖിലകേരള കവിതാ രചന മത്സരം
പ്രവിത്താനം: മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാരചന മത്സരം നാളെ രണ്ടു മണിയ്ക്ക് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷം വഹിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്യും. യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടി പ്പിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് കെ.എം ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ Read More…
അരുവിത്തുറ കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് ഉദ്ഘാടനം ചെയ്തു
അരുവിത്തുറ : പാഠപുസ്തകങ്ങൾക്കപ്പുറത്ത് വിദ്യാർത്ഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ഇക്കണോമിക്ക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു. ഹബ്ബിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ.ഇ .എസ്സ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബദ്ധിച്ച് പൂർവ്വ വിദ്യാർത്ഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ധേഹം തുടക്കം കുറിച്ചു. ധനതത്വശസ്ത്രം ബുദ്ധിപൂർവ്വകമായ തിരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും, താൽപര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർത്ഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ Read More…
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു. വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയമായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ Read More…
പാലാ രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ്: കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിന് വിജയം
പാലാ: പാലാ രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെയും സെന്റ് തോമസ് കോളേജ് പാലായുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സീപ് ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് മത്സരത്തിൽ ആതിധേയരായ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജപ്പെടുത്തി ലീഗിൽ തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണാത്മകമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. കടനാട് ടീം തെക്കിന്റെ കരുത്തും പടിഞ്ഞാറിന്റെ വേഗതയും ചേർത്ത് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ച് ടാങ്കർ ലോറി പോസ്റ്റിൽ ഇടിച്ച് ടാങ്കർ ലോറി ഡ്രൈവർ കടപ്ലാമറ്റം സ്വദേശി അനീഷ് ജേക്കബിന് ( 38) പരുക്കേറ്റു. ഇന്നു പുലർച്ചെ 12.30യോടെയായിരുന്നു അപകടം. രാമപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി സജി എബ്രഹാമിന് ( 53) പരുക്കേറ്റു.അർധരാത്രിയിലായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബെൻ Read More…
കൊച്ചുവേലിയ്ക്കകത്ത് കെ.ജി.സജീവ് നിര്യാതനായി
അമ്പാറനിരപ്പേൽ: കൊച്ചുവേലിയ്ക്കകത്ത് കെ.ജി.സജീവ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: അരുണാപുരം ഇടച്ചേരിൽ ഗീത. മക്കൾ: അഖിൽ സജീവ് (കമാൻഡോ, തണ്ടർബോൾട്ട്), അനിൽ സജീവ് (മാനേജർ നന്തിലത്ത് ജി മാർട്ട്). മരുമക്കൾ: ആതിര അഖിൽ (പ്ലാശനാൽ), സബിത അനിൽ (ചിറ്റാനപ്പാറ).
കണംകൊമ്പിൽ കെ. എം മത്തച്ഛൻ നിര്യാതനായി
രാമപുരം : കണംകൊമ്പിൽ കെ. എം മത്തച്ഛൻ (92) കണംകൊമ്പിൽ നിര്യാതനായി. സംസ്കാരം 07-01-2026 ബുധൻ 2.30 pm ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. ഭൗതികശരീരം ചൊവ്വ (06-01-2026) വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ: ഏലിക്കുട്ടി( രാമപുരം പുളിക്കൽ കുടുംബാംഗം). മക്കൾ: ജോസ്( കൊച്ചിൻ ഷിപ്പിയാർഡ്), പോൾ ( ബിസിനസ്), എൽ സി ( നേഴ്സ്), ജെയിംസ് ( ബഹ്റിൻ). മരുമക്കൾ : ബിൻസി( മാണിക്കനാപറമ്പിൽ ഉദയംപേരൂർ), ജാൻസി Read More…
രുചിക്കൊപ്പം ആരോഗ്യവും: ഏറ്റുമാനൂരിലെ മില്ലറ്റ് കഫേ വിജയത്തിലേക്ക്
ഏറ്റുമാനൂർ : ചെറുകിട സംരംഭകർക്കുള്ള സർക്കാർ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയിൽ ഏറ്റുമാനൂരിലെ അർച്ചനാസ് മില്ലറ്റ് കഫേ. ചെറു ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂർ കിസ്മത് പടിയിലുള്ള കഫേ. കാർഷിക-കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 2025 ജൂലൈയിൽ ആണ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ മില്ലറ്റ് കഫേ ആരംഭിച്ചത്. കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് സഹായമായി നൽകിയത്. വകുപ്പിന്റെ പിന്തുണയോടെ ജില്ലയിൽ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ ആറുമാസം Read More…











