ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്‌കൂൾ 38-ാം വാർഷികാഘോഷം ‘മെഹ്‌ഫിലെ മനാർ 2k25’ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.
Year: 2025
കരിനിലം-പശ്ചിമ റോഡ് നിർമ്മാണം ആരംഭിച്ചു
മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ച് റീ ടാറിങ് ആരംഭിച്ചു. റീ ടാറിങ് പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. മുൻപ് റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു.വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് Read More…
പാലാ രൂപത എസ്എംവൈഎം പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷനിൽ നിന്ന് വിജയിച്ച ആൻ മരിയ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കടത്തൂക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച ആൻമരിയ അമൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച അഞ്ജന തെരേസ് മാത്യു, രാമപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ആൻസ്മരിയ Read More…
ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ആഘോഷമായ ക്രിസ്തുമസ് കരോൾ റാലി
വെള്ളികുളം: ക്രിസ്തുമസിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷമായ കരോൾറാലി നടത്തപ്പെട്ടു. വാർഡുകൾ കേന്ദ്രീകരിച്ചുള്ള കരോൾ റാലി വർണ്ണശമ്പളവും ആഘോഷവും ആയിരുന്നു.നാടിനു ഉത്സവപ്രതീതിയും ആവേശവും ജനിപ്പിച്ച പരിപാടിയായിരുന്നു ക്രിസ്തുമസ് കരോൾ .ജാതി-മത വ്യത്യാസമില്ലാതെ എല്ലാ മതസ്ഥരും കരോൾ പരിപാടിയിൽ പങ്കെടുത്തു. കരോൾ റാലി, ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, കരോൾ ഡാൻസ്, ചെയിൻ സോങ്ങ്, പ്രാർത്ഥന, കേക്ക് മുറിക്കൽ,മധുരപലഹാര വിതരണം, എന്നിവ നടത്തപ്പെട്ടു.വികാരി ഫാ. സ്കറിയ Read More…
ടൂറിസം സർക്യൂട്ട് പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു : അഡ്വ.ഷോൺ ജോർജ്
കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോൺ ജോർജ് അറിയിച്ചു. റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും, സംസ്ഥാനസർക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി Read More…
ഈശോയിലേക്കുള്ള വളർച്ചയാണ് സ്നേഹത്തിന്റെ പൂർണ്ണത: എളിമയും ഔദാര്യവും ക്രിസ്തുരൂപീകരണത്തിന് ആധാരം: മാർ.അങ്ങാടിയത്ത്
പാലാ :നമ്മുടെ വളർച്ച ഈശോയിലേക്കാണ് ആകേണ്ടത്, അത് യഥാർത്ഥത്തിൽ സ്നേഹത്തിലൂടെയുള്ള മറ്റുള്ളവരിലേക്കുള്ള വളർച്ച തന്നെയാണെന്നു മാർ ജേക്കബ് അങ്ങാടിയത്ത്. 43മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പിതാവ്. നാം എളിമയുള്ളവരായി തീരുമ്പോളാണ് ഈശോ നമ്മിൽ വളരുന്നത്, കാരണം വളരുന്തോറും വർദ്ധിക്കുന്ന ദാനങ്ങളാണ് ദൈവം നമുക്ക് നൽകിയിട്ടുള്ളത്. നമ്മെത്തന്നെ ശൂന്യമാക്കാൻ ശ്രമിക്കുമ്പോഴും ഔദാര്യത്തോടെ നമ്മെത്തന്നെ മറ്റുള്ളവർക്കായി ചിലവഴിക്കാൻ തയ്യാറാകുമ്പോഴും ഈശോ നമ്മിൽ കൂടുതലായി വളരും. അപ്പോൾ കർത്താവ് നമ്മുടെ Read More…
ഗാന്ധിജിയെ അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പി യുടെ നിർദ്ദേശം
പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അധിക്ഷേപിക്കുന്ന എ ഐ വീഡിയോകൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. അഹിംസയുടെ പ്രവാചകനായ ഗാന്ധിജി തോക്കുകളുമായി അക്രമത്തിനു പുറപ്പെടുന്ന വിധത്തിൽ വിവിധതരം വീഡിയോകളാണ് എഐ മുഖേന നിർമ്മിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം ഗാന്ധിജി പുകവലിച്ചു നടക്കുന്ന രീതിയിലും ഗുസ്തിക്കാരനെന്ന രീതിയിലുമുള്ള നിരവധി വീഡിയോകളാണ് വ്യാപകമായി നിർമ്മിച്ചിട്ടുള്ളതെന്ന് Read More…
ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ജോമോൻ ഐക്കരയെ തിരഞ്ഞെടുത്തു, സെക്രട്ടറി അഡ്വ. അഭിരാം ബാബു
ഈരാറ്റുപേട്ട: കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയും, പാലാ – ഈരാറ്റുപേട്ട കോടതികളിലെ പ്രമുഖ അഭിഭാഷകനും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ജോമോൻ ഐക്കരയെ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും യുവ അഭിഭാഷകനുമായ അഡ്വ. അഭിരാം ബാബു തിരഞ്ഞെടുക്കപ്പെട്ടു.
കടുവാമൂഴിയിൽ തകർത്ത കുളിക്കടവ് പുനർ നിർമ്മിക്കാൻ ഹൈക്കോടതിയിൽ ഹർജി
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കടുവാമൂഴിയിൽ മസ്ജിദ് നൂറിന് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം മുടക്കി 2019 ൽ നിർമ്മിച്ച കുളിക്കടവും ക്ലോക്ക് റൂം ആറ് മാസം മുമ്പ് പ്ലാമൂട്ടിൽ അബ്ദുൽ ലത്തീഫ് എന്നയാൾ നശിപ്പിക്കുകയും ആ സ്ഥലം കയ്യേറുകയും ചെയ്തു.ഇതിനെതിരേ പല പ്രാവശ്യം ഈരാറ്റുപേട്ട നഗരസഭയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതു കൊണ്ട് പൊതുപ്രവർത്തകനായ പുളിക്കിച്ചാലിൽ ജലീൽ നൽകിയ ഹരജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആറാം എതിർകക്ഷിയായ പി.എച്ച്.അബ്ദുൽ ലത്തീഫിന് നോട്ടീസ് Read More…
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം
പാലാ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം. 2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. Read More…











