obituary

മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ നിര്യാതനായി

ഈരാറ്റുപേട്ട: മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ (70) (മരിയ മെഡിക്കൽസ്) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആനക്കല്ല് പാറക്കുളങ്ങര മറിയമ്മ കുര്യൻ. മക്കൾ: നോബിൻ, തോമസ്‌കുട്ടി, ജയിംസ്, അലക്സ്, പരേതനായ റൂബിൻ കുര്യൻ. മരുമക്കൾ: ജിൽസി ജോൺ കാവിൽ (തൃശൂർ), നീനു അന്ന ജോണി തട്ടാംപറമ്പിൽ (പ്ലാശനാൽ), അശ്വതി ജയിംസ് അരിഞ്ചിടത്ത് (കൂവപ്പള്ളി), പൗളിൻ വർഗീസ് കണ്ണാത്ത് (കൂട്ടിക്കൽ).

Accident

രോഗിയുമായിപോയ ആംബുലൻസ് കാറിൽ ഇടിച്ചുമറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: രോഗിയുമായി പോയ ആംബുലന്‍സ്, കാറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ മെയില്‍ നഴ്‌സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലില്‍) ജിതിന്‍ ജോര്‍ജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ്, കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ജിതിന്‍. ഇവിടെനിന്നാണ് 108 ആംബുലന്‍സില്‍ നെടുങ്കണ്ടത്തേക്കും തുടര്‍ന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്‌സിന് അസൗകര്യം Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ബൈക്കിന് കുറുകെ നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പിഴക് സ്വദേശികളായ സോഫി തോമസ് (52 ) അലൻ പോൾ ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു രാത്രി 8 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

കലാമണ്ഡലം മാതൃകയിൽ വാസ്തു ശില്പ, കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണം : ജോസ് കെ മാണി

പാലാ: നൂറ്റാണ്ടുകളായി തലമുറകളിലൂടെ വിശ്വകർമ്മജരുടെ പൂർവികരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട വാസ്തുശില്‍പ്പ കരകൗശല വൈദഗ്ധ്യം പുതിയ തലമുറകളിലേക്ക് പകർന്നു നൽകാനായി കേരളത്തിൽ കലാമണ്ഡലം മാതൃകയിൽ ഒരു വാസ്തുശില്പ കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. വിശ്വകർമ്മജ ജനവിഭാഗങ്ങളിലെ പുതുതലമുറയിൽ പെട്ട ഭൂരിഭാഗം ആളുകളും അവർ പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന വാസ്തുശില്പ്പ കരകൗശല മേഖലകളിൽ നിന്നും അകന്നു പോവുകയാണ്.അതോടൊപ്പം അവർ സ്വായത്തമാക്കിയ അറിവുകളും നമുക്ക് നഷ്ടപ്പെടുകയാണ്. ഏതൊരു ആധുനിക സ്ഥാപനങ്ങളിൽ നിന്നും Read More…

aruvithura

അരുവിത്തുറ കോളേജിന് മുഖ്യമന്ത്രിയുടെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്

ഈരാറ്റുപേട്ട: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പച്ചതുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസിനുള്ളിൽ മാനേജ്മെന്റ് അനുവദിച്ചു നൽകിയ 25 സെന്റ് സ്ഥലത്ത് ആണ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയ്യാറാക്കിയത്. ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ 50ൽ പരം ഇനങ്ങളിലായി Read More…

kottayam

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ

കോട്ടയം :മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ ) രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഐസിന്റെ ഉപയോഗം. ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും ശുദ്ധമല്ലാത്ത Read More…

kottayam

സ്ത്രീപക്ഷ നവകേരളം പരിപാടിക്കു തുടക്കം

കോട്ടയം: വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലയിലും കേരളത്തിലെ സ്ത്രീകളെ മുന്നിലാക്കിയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേർന്നു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ ത്രിദിന പരിപാടി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീശാക്തീകരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിൽനിന്ന് ലഭിച്ചതും ഈ നേട്ടത്തിന് കാരണമായി. ലിംഗസമത്വ കാഴ്ച്ചപ്പാടിലധിഷ്ഠിതമായ നവകേരള സൃഷ്ടിക്കാണു സ്ത്രീപക്ഷ നവകേരളം പരിപാടി സംഘടിപ്പിക്കുന്നതെന്നും ജില്ലാ Read More…

kottayam

കോട്ടയം ജില്ലാ റവന്യൂ അസംബ്ലി; ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും : റവന്യൂ മന്ത്രി

കോട്ടയം : ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടിയ പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. നിലവിൽ 2998 പട്ടയങ്ങളാണ് കോട്ടയത്ത് ഇതിനകം വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ പട്ടയം സ്പെഷൽ ഓഫീസിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കൽ, നോഡൽ ഓഫീസർമാരുടെ സേവനം എന്നിവ ഊർജിതമാക്കണം. 2025 ജനുവരിക്ക് മുമ്പ് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. Read More…

aruvithura

ലോകമുള ദിനത്തിൽ മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ

അരുവിത്തുറ: സെപ്റ്റംബർ 18-ലോക മുള ദിനത്തിൽ സ്കൂൾ മുറ്റത്തുള്ള മുളയുടെ ചുവട്ടിൽ സമ്മേളിച്ച്‌ അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കൂട്ടുകാർ മുള വിശേഷങ്ങൾ പങ്കു വച്ചു. മുളഞ്ചോട്ടിലെ കുളിർമയും മുളയുടെ സവിശേഷതകളും കുരുന്നുകൾക്ക് വിസ്മയമായി. ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു മുളദിന സന്ദേശം നല്കി. മുളദിന പ്രസംഗങ്ങളും മുളദിന ക്വിസുമെല്ലാംകുട്ടികൾക്ക് മുളയെക്കുറിച്ച് കൂടുതൽ ബോധ്യങ്ങൾ നല്കി.

general

അന്താരാഷ്ട മുള ദിനം ആചരിച്ചു

ചെമ്മലമറ്റം: അന്താരാഷ്ട്ര മുള ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളില നല്ല പാഠം വിദ്യാർത്ഥികൾ വിവിധ ഇനം മുളകൾ വളർത്തുന്ന ചെമ്മലമറ്റം മുട്ടത്ത് സണ്ണിയുടെ പുരയിടത്തിലെ മുളങ്കൂട്ടങ്ങൾക്ക് മുമ്പിൽ ഒത്തുകൂടി. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ മുളകളുടെ പരിപാലനയെ കുറിച്ച് സണ്ണി മുട്ടത്ത് ക്ലാസ്സ് നയിച്ചു. അധ്യാപകരായ അജു ജോർജ്, ഹണി ഫ്രാൻസിസ്, പ്രിയാമോൾ വിസി, അനു മോൾ എന്നിവർ നേതൃത്വം നല്കി.