ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനത്ത് വനിത ഫിറ്റ്നസ് സെൻറർ സ്ഥാപിക്കുന്നു. പത്തര ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം. ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിലാണ് ഫിറ്റ്നസ് സെൻറർ നിർമ്മിക്കുന്നത്. വനിതകൾക്ക് മാത്രമായുള്ള ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യ ഫിറ്റ്നസ് സെൻറാണ് ഇത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർക്കും ആണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. കുടുംബശ്രീ സി .ഡി . എസ് .നാണ് Read More…
Year: 2026
വയലിൽ വോളി: പാലാ സെന്റ് തോമസ് ഫൈനലിൽ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു. അത്യന്തം ആവേശമേറിയ 5 സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഡീ പോൾ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലിയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലിൽ പ്രവേശിച്ചത്. (സ്കോർ 22-25, 25-21, 25-18, 21-25, 15- 11). ബുധനാഴ്ച രാവിലെ നടന്ന Read More…
ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽപ്രതിക്ഷേധ ധര്‍ണ്ണ നടത്തി
തലപ്പുലം :പാറമട ലോബിയെ സഹായിക്കുവാനായി തലപ്പുലം പഞ്ചായത്തിലെ ജൽ ജീവ് മിഷൻ പദ്ധതി പ്രകാരം രണ്ടാം വാര്‍ഡില്‍ അഞ്ഞൂറ്റിമംഗലത്ത് അതിരുപാറയില്‍ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന നാല് ലക്ഷം ലിറററിന്റെ വാട്ടര്‍ടാങ്ക് മാറ്റുന്നതിനായി കമ്മറ്റി തീരുമാനം തിരുത്തി പാറമടലോബിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് Adv.മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി Read More…
തുടരും, ലോക : സംഗീത സംവിധായകൻ ശ്രീ. ജെയ്‌ക് ബിജോയിയെ രാമപുരം കോളേജ് ആദരിക്കുന്നു
രാമപുരം: ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക് ബിജോയിയെ 25 .09 2025 വ്യാഴം 2 മണിക്ക് മാർ ആഗസ്തീനോസ് കോളേജിൽ ആദരിക്കും. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക് ബിജോയി പിന്നീട് അയ്യപ്പനും കോശിയും, കൽക്കി , കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്കും, ദക്ഷിണേന്ത്യയിലെ ഇതര ഭാഷാ സിനിമകൾക്കും സംഗീതം നൽകി. പാലാപ്പള്ളി തിരുപ്പള്ളി, മിന്നൽവള, Read More…
കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹം: എസ്എംവൈഎം
പാലാ : കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം അപലപനീയമെന്നും പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത. കളമശ്ശേരിയിൽ നടന്നത് അത്യന്തം ഗുരുതരമായ നിയമലംഘനവും, മനുഷ്യാവകാശ നിഷേധവുമാണ്. നിസ്സഹായരായ ആശ്രമവാസികൾക്കു നേരെ സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയിട്ട് ദിവസങ്ങൾ ആയിട്ടും ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണ്. നഗ്നമായ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും, ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. Read More…
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും,മുണ്ടക്കയം ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ26 ന് രാവിലെ 10 മണി മുതൽ പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ നൽകുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു. പി ടി എ പ്രസിഡൻ്റ് സനിൽ കെ റ്റി അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ Read More…
ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ എക്സിക്യൂട്ടീവ് യോഗം ദുബായിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു
അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ Read More…
കുടിവെള്ള ക്ഷാമംമറന്നേക്കൂ; അരുണാപുരം കുടിവെളള പദ്ധതി 75 ലക്ഷം മുടക്കി വിപുലീകരിച്ചു
പാലാ: നഗരസഭയിലെ അരുണാപുരം മേഖലയിലെ കുടിവെളള ക്ഷാമത്തിനു ശാശ്വത പരിഹാരമായി. അരുണാപുരത്ത് മീനച്ചിലാറ്റിൽ 75 ലക്ഷം രൂപ മുടക്കി പാലാ നഗരസഭ നിർമ്മിച്ച കിണറും പമ്പു ഹൗസും ജോസ് കെ മാണിഎംപി ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡു കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ , ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ,ഷാജു തുരുത്തൻ Read More…
പൂഞ്ഞാർ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ നവീകരിച്ച ടോയ്ലെറ്റ് & വാഷ് ഏരിയാ ഉദ്ഘാടനം ചെയ്തു
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നിന്നും നവീകരിച്ചു നൽകിയ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ കുട്ടികളുടെ ടോയ്ലെറ്റ് & വാഷ് ഏരിയായുടെ ഉദ്ഘാടനം, മാനേജർ റവ.ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തെക്കേക്കരപഞ്ചായത്ത് പ്രസിഡൻ്റ ശ്രീ . ജോർജ് അത്യാലിൽ നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീ. അനിൽ കുമാർ മഞ്ഞപ്ലാക്കൽ , ശ്രീമതി സജി സിബി , ഹെഡ്മിസ്ട്രസ് ശ്രീമതി . ഷൈനി മാത്യു, PTA വൈസ് പ്രസിഡൻ്റ് ശ്രീ. അജിഷ്‌കുമാർ ,സ്കൂൾ ലീഡർ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 25, 26, 27 തീയ്യതികളിൽ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും, വിവിധ സർജറികൾക്കും പ്രത്യേക പാക്കേജുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.











