poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി

പൂഞ്ഞാർ – പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഏറ്റെടുത്തു, മുഴുവൻ പണികളും നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. ഈ റോഡുകൾ പൂർത്തിയാക്കുന്നതോടുകുടി, ടുറിസം മേഖലയിൽ, വൻ വികസനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ൽ ഉണ്ടാകും. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, ശ്രീ ആന്റോ ആന്റണി എംപി യോട് അവശ്യപെട്ടതിന് പ്രകാരമാണ് പ്രെസ്‌തുത റോഡുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അടിവാരം – കുരിശുമല റോഡ്, അരുവിക്കച്ചാൽ – മലയിഞ്ചപാറ റോഡ്, അടിവാരം – Read More…

general

പാലക്കാട്ടെ ബ്രൂവറി നിര്‍മ്മാണം, ബാലറ്റിനെ ഭയക്കണം : പ്രസാദ് കുരുവിള

പ്രദേശവാസികളെ നിത്യ ദുരിതത്തിലാഴ്ത്താന്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ദുരിതവും ദുരന്തവും പേറുന്നവര്‍ തിരിച്ചറിയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനെ നേരിടേണ്ടവര്‍ ബാലറ്റിനെ ഭയക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ‘കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര് എന്തിനാണിത്ര വെമ്പല്‍കൊള്ളുന്നത്. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ഹബ്ബായി മാറിയിരിക്കുന്ന സംസ്ഥാനത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനവികാരം തിരിച്ചറിയണം. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വിപത്തിനെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും.

general

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും മുണ്ടക്കയം ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ” സുഖദം ” സൗജന്യ ആയുർവേദ ക്യാമ്പ് മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഡോക്ടർ പത്മനാഭൻ ഇ ജി ഡോക്ടർ ലിസി കെ റ്റി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എംപി ക്യാമ്പിന്റെ ഉദ്ഘാടനം Read More…

general

ഐ ലവ് വൈക്കം പ്രോജക്ട് ഉദ്ഘാടനം ചെയ്തു

ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ വിലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ഐ ലവ് വൈക്കം പ്രോജക്ട് എംഎൽഎ സി കെ ആശ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഈ വർഷത്തെ ഭവന നിർമാണം, സ്കൂൾ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡ് മരുന്ന് വാങ്ങുന്നതിനുള്ള, സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട തുടങ്ങിയ ലയൺസ് ക്ലബ്ബിന്റെ പ്രോജക്ടുകൾ അവതരിപ്പിച്ചു. Read More…

pala

കെ.എം.മാണി വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി പദ്ധതിയ്ക്ക് ഒക്ടോബറിൽ തുടക്കം കുറിക്കും:മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: ജലസേചന പദ്ധതികൾ ഇല്ലാത്ത ഏക ജില്ലയായ കോട്ടയത്ത് പ്രത്യേകിച്ച് വേനലിൽ വരണ്ടുണങ്ങുന്ന മീനച്ചിൽ മേഖലയിൽ ജലസേചനത്തിനായി കെ.എം.മാണി വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി തുരങ്ക പദ്ധതി നടപ്പാക്കുവാൻ തീരുമാനിച്ചതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻപാലായിൽ പറഞ്ഞു. മീനച്ചിൽ കാർഷിക വികസന ബാങ്കിൻ്റെ കർഷക അവാർഡ്‌ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 10 ന് പാലായിൽ വച്ച് നിർമ്മാണോൽഘാടനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

erattupetta

ട്രോമാ സെന്ററിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ട്രോമാ സെന്റർ വിഭാഗത്തിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട രാജ്യ സഭ എം.പി. ശ്രീ. ജോസ് കെ മാണി തിരി തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.ൽ.എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ഷൈലജ റസാഖ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമാ സെന്ററിൽ ലഭ്യമാകുന്ന സേവനങ്ങളെ കുറിച് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു , Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സെപ്റ്റംബർ 28 മുതൽ ആരംഭിക്കും

തീക്കോയി : ഗ്രാമപഞ്ചായത്തിൽ കേരളോത്സവം പരിപാടി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ തീക്കോയി സെന്റ് മേരിസ് പള്ളി ഗ്രൗണ്ടിലും വെള്ളികുളം സെന്റ് ആന്റന്നീസ് ഗ്രൗണ്ടിലും വെച്ച് നടത്തുന്നതാണ്. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൺ, വടംവലി, അത്‌ലറ്റിക്സ് 100 മീറ്റർ, 200 മീറ്റർ എന്നീ മത്സരയിനങ്ങളും കലാ മത്സരങ്ങളിൽ ലളിതഗാനം, കവിതാലാപനം,നാടൻപാട്ട്, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയിട്ടുള്ള മത്സരങ്ങളും ആണ് അരങ്ങേറുന്നത്. കലാ Read More…

general

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി

ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബിന്റെയും വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ സെന്റ് പോൾസ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കലിന്റെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് Ln. സെബാസ്റ്റ്യൻ മർക്കോസ് നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ്, Read More…

pala

കെ എം മാണി പാലായുടെ പ്രതീകം : പി രാജീവ്

പാലാ : മലയാളികൾ പാലായുടെ പ്രതീകമായി കെ എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ എം മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന കർഷക , കർഷക തൊഴിലാളി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴും കർഷക സമൂഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നേതാവായിരുന്നു കെ എം മാണി. അദ്ദേഹം Read More…

aruvithura

തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന് പ്രൊഫ. ഡോ.ജോസുകുട്ടി സി. എ.

അരുവിത്തുറ: തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും, സാമൂഹ്യ ശാസ്ത്രഞ്ജനുമായ പ്രൊഫ. ഡോ ജോസുകുട്ടി സി.എ പറഞ്ഞു. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല. പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദേഹം പറഞ്ഞു. ജനാധിപത്യം, ജനങ്ങൾ, തിരഞ്ഞടുപ്പ് എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവ്വേ റിസർച്ച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രീപോൾ, Read More…