മുണ്ടക്കയം: വീണ്ടും പുലി പേടിയിൽ മലയോര ജനത കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുലി പിടിച്ചതായി സംശയം. കള്ളി വയലിൽ മാത്തച്ചൻ എന്നയാളുടെ റബർതോട്ടത്തിലാണ് കഴിഞ്ഞ ദിവസം കേഴയുടെ ശരീരഭാഗങ്ങൾ കാണപ്പെട്ടത്. മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായും, പറയപ്പെടുന്നു, ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന്റ തൊട്ടടുത്ത ഭാഗമായ കുറ്റിപ്ലാങ്ങാട് പുലി വളർത്തു മൃഗങ്ങളെ പിടിച്ചതായും, കൊക്കയാർ പാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ പുലിയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വനം വകുപ്പ് ഇക്കാര്യത്തിൽ Read More…
Year: 2025
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ച് മുക്കൂട്ടുതറ സ്വദേശി ജീവൻ ഡി യ്ക്ക് ( 45) പരുക്കേറ്റു. എരുമേലിയിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം. ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചൂണ്ടച്ചേരി സ്വദേശി മാത്യു ടി.പിക്ക് ( 56) പരുക്കേറ്റു.
ബിജു പാലൂപടവൻ കേരള കോൺഗ്രസ് (എം) പാലാ നഗരസഭാ പാർലമെൻ്ററി പാർട്ടി നേതാവ്
പാലാ: നഗരസഭയിലെ കേരള കോൺഗ്രസ് (എം) കക്ഷി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായകേരള കോൺഗ്രസ് (എം) ന് 10 അംഗങ്ങളാണുള്ളത്.കഴിഞ്ഞ നഗരസഭാ കൗൺസിലിലും 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ടും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറും കൂടിയാണ് ബിജു. 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് വിജയിച്ചത്. മുൻപ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുയോഗത്തിൽ കേ.കോൺ (എം) ജന.സെക്രട്ടറി മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡണ്ട് Read More…
പാലായിൽ യു ഡി എഫ് ഭരണത്തിലേക്ക് ; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്
പാലാ : പാലായിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമിൽ ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം ചെയർസൺ ആവും. കോൺഗ്രസ്സ് വിമത മായ രാഹുൽ വൈസ് ചെയർപേഴ്സൺ ആവും. നഗരസഭയുടെ ചരിത്രത്തിപേഴ്‌ൽ ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്. പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് പാലാ സ്വദേശി പ്രഭാദ് എസ് ഭാസിന് ( 18 ) പരുക്കേറ്റു. ഇന്ന് പുലർച്ചെ കുമ്മണ്ണൂർ ഭാഗത്തായിരുന്നു അപകടം. കുമ്മണ്ണൂർ ഭാഗത്ത് ഉണ്ടായ മറ്റൊരു അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കുമ്മണ്ണൂർ സ്വദേശികളായ ഫെലിക്സ് ജോർജ് ( 53 ) ഹാരിസ് ജോസ് ഫെലിക്സ് ( 23 ) എന്നിവർക്ക് Read More…
ആർക്ക് പിന്തുണ നൽകും; പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം
പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിട്ടില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും. ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം ഉന്നയിക്കാൻ ഇടയുണ്ട് എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് വിമതയായി മത്സരിച്ച ആശാ രാഹുലിനെ എൽഡിഎഫ് പാളയത്തിൽ എത്തിച്ച് 13 സീറ്റ് ആയി നിലനിർത്താനും ശ്രമമുണ്ട്. ബിനു പുളിക്ക Read More…
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലർ; ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല; രാജീവ് ചന്ദ്രശേഖർ
വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപി യുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ നിയമപരമായി നടപടിയാണ് വേണ്ടത്. താൻ ആണെങ്കിൽ അതാണ് ചെയ്യുകയെന്ന് രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടി ജ്യുവൽ എലിസബത്ത് അലക്സ്
തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ ജ്യുവൽ എലിസബത്ത് അലക്സ്. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. ചിത്രരചന, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടക ആചാര്യനും, നടനുമായ ജി. കെ. പന്നാംകുഴി ആണ് മോണോആക്റ്റിൽ ജ്യുവലിന്റെ ഗുരു. പൂക്കാലം, സ്വർഗം എന്നീ സിനിമകളിലും ജ്യുവൽ അഭിനയിച്ചിട്ടുണ്ട്.
O+Ve ബ്ലഡ് ആവശ്യമുണ്ട്
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സർജറിക്കുവേണ്ടി വേണ്ടി അഡ്മിറ്റായ പേഷ്യന്റിന് (അന്നക്കുട്ടി) അത്യാവശ്യമായി 4 യൂണിറ്റ് O +Ve ബ്ലഡ് ആവശ്യമുണ്ട്. കൊടുക്കാൻ കഴിയുന്നവർ ദയവായി 9605406350 ഈ നമ്പറിൽ ബന്ധപ്പെടുക.
മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു
പാലാ : മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടന്നു വരുന്ന മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു. ക്രിസ്മസ് – പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങളുടെ സൗകര്യപ്രദമാണ് ക്യാമ്പിൻ്റെ തീയതി നീട്ടി വച്ചത്. ക്യാമ്പിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് 50 % വും ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് 20 % വും ശതമാനവും ഒ.പി. ലാബ് സേവനങ്ങൾക്ക് 15% വും ഇളവു Read More…










